ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ വൈകിയിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപകനാശം.പലയിടത്തും മരങ്ങള്‍ വീണു വൈദ്യുതി ലൈനുകള്‍ പൊട്ടി.മണിക്കൂറുകളോളം വിവിധയിടങ്ങളില്‍ വൈദ്യുതി മുടങ്ങി.ചങ്ങരംകുളം കെഎസ്ഇബിക്ക് കീഴില്‍ കാഞ്ഞിയൂര്‍ പെരുമ്പാള്‍,നരണിപ്പുഴ ഭാഗങ്ങളില്‍ ലൈന്‍ കമ്പിക്ക് മുകളില്‍ മരങ്ങള്‍ പൊട്ടിവീണ് വൈദ്യുതി പോസ്റ്റുകള്‍ മുറിഞ്ഞുവീണു.രാത്രി ഏറെ വൈകിയും പല സ്ഥലത്തും വൈദ്യുതി പുനസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎസ്ഇബി ജീവനക്കാര്‍.വരും ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.കനത്ത ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്






