• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, January 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

റീൽസ് ചിത്രീകരണത്തിനിടെ അപകട മരണം; ആൽവിനെ ഇടിച്ചത് ബെൻസ് കാർ; ഇൻഷുറൻസ് ഇല്ല

ckmnews by ckmnews
December 11, 2024
in Kerala
A A
റീൽസ് ചിത്രീകരണത്തിനിടെ അപകട മരണം; ആൽവിനെ ഇടിച്ചത് ബെൻസ് കാർ; ഇൻഷുറൻസ് ഇല്ല
0
SHARES
448
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: റീൽസ് വീഡിയോ എടുക്കുന്നതിനിടയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പൊലീസ്. ഇടിച്ചത് ഡിഫെൻഡർ കാർ എന്നാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നൽകിയത്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. അതിനാലാണ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കാർ മാറ്റിപറഞ്ഞതെന്നാണ് വിവരം.റീൽസ് എടുത്ത മൊബൈൽ ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടം വരുത്തിയ ബെൻസ് കാറിന്റെ ഡ്രൈവറുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് പറഞ്ഞു.ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിൻ മരിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ റോഡിന്റെ മധ്യഭാഗത്ത് നിന്ന് ആല്‍വിന്‍ പകർത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.സ്വകാര്യ സ്ഥാപന ഉടമയുടേയും ബന്ധുവിന്‍റേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. വിദേശത്തായിരുന്ന ആല്‍വിന്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. അതിനിടയിലാണ് ദാരുണാന്ത്യം.

Related Posts

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത്, വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് മേയർക്ക് നൽകും
Kerala

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത്, വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് മേയർക്ക് നൽകും

January 20, 2026
28
ആലപ്പുഴയിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു
Kerala

ആലപ്പുഴയിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു

January 20, 2026
5
ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങളും പൂജാ സാമഗ്രികളും മോഷ്‌ടിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്
Kerala

ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങളും പൂജാ സാമഗ്രികളും മോഷ്‌ടിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്

January 20, 2026
7
പ്ലസ്‌ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; സംഭവം തിരുവനന്തപുരത്ത്
Kerala

പ്ലസ്‌ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; സംഭവം തിരുവനന്തപുരത്ത്

January 20, 2026
6
ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കി.
Kerala

ദീപക്കിന്‍റെ ആത്മഹത്യ; ബസിലെ CCTV ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാൻ പൊലീസ്

January 20, 2026
175
കരൂർ ദുരന്തം; വിജയിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് സിബിഐ
Kerala

കരൂർ ദുരന്തം; വിജയിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് സിബിഐ

January 20, 2026
8
Next Post
മടുത്തു, ഇനി വയ്യ’; ടിക്കറ്റ് വിൽപ്പനയിൽ നിന്നും വിട്ടുനിൽക്കുമെന്ന് മഞ്ഞപ്പട, സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധം

മടുത്തു, ഇനി വയ്യ’; ടിക്കറ്റ് വിൽപ്പനയിൽ നിന്നും വിട്ടുനിൽക്കുമെന്ന് മഞ്ഞപ്പട, സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധം

Recent News

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത്, വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് മേയർക്ക് നൽകും

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത്, വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് മേയർക്ക് നൽകും

January 20, 2026
28
സ്വർണക്കൊള്ള കേസ് മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല

സ്വർണക്കൊള്ള കേസ് മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല

January 20, 2026
100
ആലപ്പുഴയിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു

ആലപ്പുഴയിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു

January 20, 2026
5
ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങളും പൂജാ സാമഗ്രികളും മോഷ്‌ടിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്

ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങളും പൂജാ സാമഗ്രികളും മോഷ്‌ടിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്

January 20, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025