• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ചാമ്പ്യൻസ് ലീഗിൽ ത്രില്ലർ പോരിൽ വിജയിച്ച് റയൽ; ജയം തുടർന്ന് ലിവർപൂൾ

ckmnews by ckmnews
December 11, 2024
in Sports
A A
ചാമ്പ്യൻസ് ലീഗിൽ ത്രില്ലർ പോരിൽ വിജയിച്ച് റയൽ; ജയം തുടർന്ന് ലിവർപൂൾ
0
SHARES
29
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാ​ഡ്രിഡിനും പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനും വിജയം. ഇറ്റാലിയൻ ക്ലബായ അറ്റലാന്റ ഉയർത്തിയ കനത്ത വെല്ലുവിളി 3-2നാണ് റയൽ മറികടന്നത്. മുഹമ്മദ് സലാഹിന്റെ പെനൽറ്റി ഗോളിലാണ് ലിവർപൂൾ ജിറൂണയെ തോൽപ്പിച്ചത്. മറ്റു മത്സരങ്ങളിൽ ശക്തരായ ബയേൺ ഷാക്തറിനെ ഒന്നിനെതിരെ അഞ്ചുഗോളുകൾക്കും പി.എസ്.ജി ആബി സാൽസ്ബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും തോൽപ്പിച്ചു.അറ്റലാന്റയുടെ തട്ടകത്തിൽ പത്താം മിനുറ്റിൽ എംബാപ്പെയിലൂടെ റയലാണ് മുന്നിലെത്തിയത്. തുടർന്ന് ചാൾസ് ഡെ കെറ്റലേരെയിലൂടെ അറ്റലാന്റ തിരിച്ചടിച്ചു. തുടർന്ന് 56ാം മിനുറ്റിൽ വിനീഷ്യസ് ജൂനിയർ, 59ാം മിനുറ്റിൽ ജൂഡ് ​ബെല്ലിങ് ഹാം എന്നിവരിലൂടെ റയൽ ലീഡെടുത്തു. 65ാം മിനുറ്റിൽ അഡമോല ലുക്മാനിലൂടെ അറ്റലാന്റ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും സമനില ഗോളിലേക്ക് എത്താനായില്ല. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലുമെല്ലാം ഇറ്റാലിയൻ ക്ലബാണ് മുന്നിട്ടുനിന്നത്. ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ തുടർച്ചയായ ആറാം ജയമാണ് ജിറൂണക്കെതിരെ ലിവർപൂൾ നേടിയത്. 63ാം മിനുറ്റിലെ മുഹമ്മദ് സലാഹിന്റെ പെനൽറ്റി ഗോളാണ് ചെമ്പടക്ക് തുണയായത്. ആറിൽ ആറും ജയിച്ച ലിവർപൂൾ 18 പോയന്റുമായി ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ഇന്ററിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച ലെവർക്യൂസണാണ് 13 പോയന്റുമായി രണ്ടാമതുള്ളത്.സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനുറ്റിൽ നേടിയ ഗോളിൽ ഷാക്തർ ബയേണിനെ ഞെട്ടിച്ചാണ് തുടങ്ങിയത്. എന്നാൽ 11ാം മിനുറ്റിൽ കൊന്റാഡ് ലൈമർ ബയേണിനായി തിരിച്ചടിച്ചു. 45ാം മിനുറ്റിൽ വെറ്ററൻ താരം തോമസ് മുള്ളർ ബയേണിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ മൈക്കൽ ഒലിസിന്റെ ഇരട്ട ഗോളിലും ജമാൽ മുസിയാലയുടെ ഗോളിലും ബയേൺ സമ്പൂർണ ആധിപത്യം പുലർത്തുകയായിരുന്നു.ഇഞ്ചോടിഞ്ച് പോരിൽ ആർ.ബി ലെപ്സിഷിനെ ആസ്റ്റൺ വില്ല വീഴ്ത്തി. 85ാം മിനുറ്റിൽ റോസ് ബാർക്ലിയാണ് ആസ്റ്റൺ വില്ലക്ക് ആസ്റ്റൺ വില്ലക്കായി വിജയഗോൾ നേടിയത്.

Related Posts

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
18
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
49
ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍
Sports

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

October 3, 2026
44
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
37
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
22
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്
National

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

October 1, 2026
86
Next Post
റീൽസ് ചിത്രീകരണത്തിനിടെ അപകട മരണം; ആൽവിനെ ഇടിച്ചത് ബെൻസ് കാർ; ഇൻഷുറൻസ് ഇല്ല

റീൽസ് ചിത്രീകരണത്തിനിടെ അപകട മരണം; ആൽവിനെ ഇടിച്ചത് ബെൻസ് കാർ; ഇൻഷുറൻസ് ഇല്ല

Recent News

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

October 5, 2026
3
CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
3
ബേക്കറി-ഫുഡ് വ്യവസായത്തിന്റെ മഹാസംഗമത്തിന് കൊച്ചി ഒരുങ്ങുന്നു BAKE EXPO 2026 ഒക്ടോബർ 9 മുതൽ 11 വരെ അങ്കമാലി അഡ്ലക്സിൽ

ബേക്കറി-ഫുഡ് വ്യവസായത്തിന്റെ മഹാസംഗമത്തിന് കൊച്ചി ഒരുങ്ങുന്നു BAKE EXPO 2026 ഒക്ടോബർ 9 മുതൽ 11 വരെ അങ്കമാലി അഡ്ലക്സിൽ

October 5, 2026
50
ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

October 5, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025