തവനൂർ സെൻട്രൽ ജയിലിലേക്ക് ബീഡിക്കെട്ടുകൾ എറിയാൻ ശ്രമിക്കവെ രണ്ട് പേരെ ജയിൽ ഉദ്യോഗസ്ഥർ പിടികൂടി. മൂക്കുതല കാഞ്ഞിയൂർ കിഴക്കോട്ട് വളപ്പിൽ കെ എ റമീസ്, നന്നംമുക്ക് മല്ലിശ്ശേരിപ്പറമ്പിൽ അനു സുബൈർ എന്നിവരെയാണ് ജയിലിലേക്ക് ബീഡി എറിയാൻ ശ്രമിക്കവേ ജയിൽ ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രതികൾക്കെതിരെ നടപടിയെടുക്കാൻ കുറ്റിപ്പുറം പൊലിസ് സ്റ്റേഷനിൽ തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് റിപോർട്ട് നൽകി. രണ്ട് വർഷം മുൻപ് തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്ന് നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ കണ്ടെത്തിയത്.







