ചങ്ങരംകുളം: സാധാരണക്കാരെ ദുരിതത്തിലാക്കുന്ന വൈദ്യുതി ചാർജ്ജ് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആലങ്കോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ചങ്ങരംകുളം കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലിസ് തടഞ്ഞു.യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.സി. ഷിഹാബ് മാർച്ച് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം സി.കെ. അഷ്റഫ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എം.കെ. അൻവർ, സെക്രട്ടറി ഉമ്മർ തലാപ്പിൽ, ജഫീറലി പള്ളിക്കുന്ന്, സഫീർ ചിയ്യാനൂർ, ബഷീർ പന്താവൂർ എന്നിവർ പ്രസംഗിച്ചു.മാർച്ചിന് അഫ്സൽ കോക്കൂർ, ഷെമീർ സി.എച്ച് നഗർ, അൽതാഫ് കക്കിടിക്കൽ, ഷാഫി പെരുമുക്ക് എന്നിവർ നേതൃത്വം നൽകി.