• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കളര്‍കോട് വാഹനാപകടം; അപകടത്തിൽപ്പെട്ട കാറിൻ്റെ ആര്‍സി റദ്ദാക്കും

ckmnews by ckmnews
December 9, 2024
in Kerala
A A
കളര്‍കോട് വാഹനാപകടം; അപകടത്തിൽപ്പെട്ട കാറിൻ്റെ ആര്‍സി റദ്ദാക്കും
0
SHARES
125
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ കളര്‍കോട് വാഹനാപകടത്തില്‍ ഇടിച്ച കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍ സി) റദ്ദാക്കും. ആര്‍ സി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ ആലപ്പുഴ ആര്‍ടിഒ ദിലുവിന് കത്ത് നല്‍കിയിരുന്നു.കാര്‍ വാടകയ്ക്ക് കൊടുക്കാന്‍ അനുമതിയില്ലെന്നത് ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ നടത്തിയെന്ന് തെളിഞ്ഞതിനാലാണ് ആര്‍ സി റദ്ദാക്കാന്‍ കത്ത് നല്‍കിയത്. ഈ കത്തിന്റെ അടിസ്ഥാനങ്ങളില്‍ ചട്ടങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കും. വാഹനം വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് എടുത്തതാണെന്നും വാഹന ഉടമയ്ക്ക് വിദ്യാര്‍ത്ഥികളുമായി മുന്‍ പരിചയം ഇല്ലെന്നും മോട്ടോര്‍ വാഹനവകുപ്പിൻ്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു. ആലപ്പുഴ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.അപകടത്തില്‍പ്പെട്ട കാറിന്റെ ഉടമായായിരുന്ന ഷാമില്‍ഖാന്‍ വിദ്യാര്‍ഥികളുമായുള്ള സൗഹ്യദത്തിന്റെ പുറത്ത് വാഹനം കൊടുത്തു എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് വന്നതോടെ ഇത് കള്ളമാണ് എന്ന് തെളിഞ്ഞിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം. അഞ്ച് പേർ തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്.

Related Posts

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍
Kerala

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
16
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു
Crime

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
1
സർപ്പദോഷം തീർക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തു: രണ്ടുസ്ത്രീകൾ അറസ്റ്റിൽ
Kerala

സർപ്പദോഷം തീർക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തു: രണ്ടുസ്ത്രീകൾ അറസ്റ്റിൽ

August 12, 2026
33
ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി
Kerala

ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

August 12, 2026
84
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍
Crime

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍

August 12, 2026
137
‘ഇരുമ്പ് ചങ്ങല വേണ്ട, ശുദ്ധീകരിച്ച കുടിവെള്ളം നല്‍കണം’: ആനകളുടെ ക്ഷേമത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി
Kerala

‘ഇരുമ്പ് ചങ്ങല വേണ്ട, ശുദ്ധീകരിച്ച കുടിവെള്ളം നല്‍കണം’: ആനകളുടെ ക്ഷേമത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

August 12, 2026
49
Next Post
തണുത്തുവിറച്ച് ഉത്തരേന്ത്യ; ദില്ലിയിലും തണുപ്പ് രൂക്ഷം

തണുത്തുവിറച്ച് ഉത്തരേന്ത്യ; ദില്ലിയിലും തണുപ്പ് രൂക്ഷം

Recent News

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
16
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
1
സർപ്പദോഷം തീർക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തു: രണ്ടുസ്ത്രീകൾ അറസ്റ്റിൽ

സർപ്പദോഷം തീർക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തു: രണ്ടുസ്ത്രീകൾ അറസ്റ്റിൽ

August 12, 2026
33
ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

August 12, 2026
84
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025