ചങ്ങരംകുളം:ഭിന്നശേഷിക്കാർക്കായി സര്‍ജിക്കല്‍ കോട്ട് വാങ്ങുന്നതിനുവേണ്ടി മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജെആര്‍സി കേഡറ്റ് സമാഹരിച്ച തുക എച്ച്എം പ്രമോദ്,പിടിഎ പ്രസിഡൻ്റ് മുസ്തഫ ചാലുപറമ്പിൽ എന്നിവർ ചേർന്ന് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾക്ക് കൈമാറി.അധ്യാപകരായ മീനാംബിക ടീച്ചർ ശശി മാഷ് മറ്റു അധ്യാപകർ എസ്എംസി,എംപിടിഎജെ ആർ സി വിദ്യാർഥികൾ സഹയത്രി ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ എന്നിവർ പങ്കെടുത്തു







