ചങ്ങരംകുളം:കാലാവസ്‌ഥ വ്യതിയാനം പരിഹരിക്കാൻ ബോധവൽക്കരണത്തിന് വിദ്യാർത്ഥികൾ മുന്നിട്ടി റങ്ങണമെന്ന് നജീബ് കാന്തപുരം എം എൽ എ പറഞ്ഞു.കോലിക്കര ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ കാലാവസ്ഥ വ്യതിയാനത്തെ അധികരിച്ചു നടന്ന കോൺസിറ്റ് 2024 അഞ്ചാംമത് എഡിഷൻ ഇന്റർനാഷണൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം,അദ്വവ ട്രസ്റ്റ് ചെയർമാൻ ഷാനവാസ് വട്ടത്തൂർ ആദ്യക്ഷത വഹിച്ചു, അക്കാഡെമിക് ചെയർമാൻ യഹ്‌യ പി ആമയം, പ്രിൻസിപ്പാൾ ഡോക്ടർ കെ എം ലമിയ, അഷ്‌റഫ് കോക്കൂർ, അഹമ്മദ് ബാഫഖി തങ്ങൾ, പി പി യൂസഫലി, സിദ്ദീഖ് പന്താവൂർ, സി എം യൂസഫ്, അടാട്ട് വാസുദേവൻ, പി വി മുഹമ്മദ് മൗലവി, പ്രൊഫസർ കോയ സർ, സൈദ് പൊന്നാനി, നവാസ് ഹുദവി പ്രസംഗിച്ചു,
ത്രിശൂർ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ മാരായ ഡോക്ടർ രതി എംസി,സി സഞ്ചോ ജോസ് സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി മുൻ ചെയർമാൻ ഡോക്ടർ ജോൺ ജെ ലാൽ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സ്കൂൾ ഡയറക്ടർമാരായ സി സുധീർ, ഫിറോസ് എ കെ ഫൈസൽ കാഞ്ഞിയൂർ, അസീസ് കോക്കൂർ, സക്കീർ ബാബു കൊക്കൂർ, അബ്ദുസ്സലാം കോലളമ്പ് എന്നിവർ പങ്കെടുത്തു.
വിഷയത്തെ ആസ്പദമാക്കി വിവിധ സ്കൂളുകളിൽ നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പേപ്പർ പ്രസന്റേഷൻ നടക്കുകയുണ്ടായി, വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.







