എടപ്പാൾ: സർക്കാർ ജീവനക്കാരും അധ്യാപകരും നവംബർ 21 ന് നടത്തുന്ന സെക്രട്ടറിയേറ്റ് വളയൽ സമരം വിജയിപ്പിക്കണമെന്ന് കെ എസ് ടി എഎടപ്പാൾ ഉപജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു .ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്നും
സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എടപ്പാൾ ജി എം യുപിസ്കൂളിൽ വെച്ച് നടന്ന
കേരള
സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
36-ാ o എടപ്പാൾ ഉപജില്ലാ സമ്മേളനം
KSTAസംസ്ഥാന വൈസ് പ്രസിഡണ്ട് കെസി മഹേഷ് ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ അഡ്വ കെ വിജയൻ സ്വാഗതം പറഞ്ഞു.കെഎസ്ടിഎ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് എം പ്രഹ്ളാദകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ഉപജില്ലാ പ്രസിഡണ്ട് കെഎസ് ശ്രീകാന്ത് അധ്യക്ഷനായി.സെക്രട്ടറി കെ എംസുരേഷ് ബാബു പ്രവർത്തന റിപ്പോർട്ടും ഉപജില്ലാ ട്രഷറർ പിസി പ്രിയ വരവ് ചെലവു കണക്കും ഉപജില്ലാ വൈസ് പ്രസിഡണ്ട്
പി. വിപ്രകാശ് രക്തസാക്ഷി പ്രമേയവും ജോയൻ്റ് സെക്രട്ടറിഅനീഷ് എംഎ അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെഎസ്ടിഎ
ജില്ലാ വൈസ് പ്രസിഡണ്ട് സി.ഹരിദാസൻ ,ജില്ലാ എക്സി. അംഗങ്ങളായ കെ ഷിനോജ് കെ , പി.പിസുബീന എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.ഭാരവാഹികളായി
കെഎസ് ശ്രീകാന്ത് ( പ്രസിഡണ്ട് )കെ എംസുരേഷ്ബാബു (സെക്രട്ടറി )പിസി പ്രിയ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടുമാരായി സി സജി,ആർകെഅജയ് ,രേഖ പി ,എന്നിവരെയും
ജോ :സെക്രട്ടറിമാരായി , എം എഅനീഷ് ,മനോജ് ടി എന്നിവരെയും സമേളനം തിരഞ്ഞെടുത്തു
സ്വാഗതസംഘം കൺവീനർ ശ്രീഷ്മ എ നന്ദി പറഞ്ഞു







