എടപ്പാൾ:സമസ്ത സെന്റിനറി കോൺഫ്രൻസിന്റെ ഭാഗമായി എസ് വൈ എസ് വട്ടംകുളം സർക്കിളിന്റെ കീഴിൽ തസ്കിയ കുടുമ്പ സമ്മേളനം നടത്തി.മാണൂർ മനാറുൽ ഹുദ കേമ്പസിൽ നടന്ന സമ്മേളനം പി പി അബ്ദുൽ ഖാദർ ബാവവി ഉദ്ഘാടനം ചെയ്തു.സമസ്ത മേഖല പ്രസിഡന്റ് വി വി അബ്ദുറസാഖ്ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല മുശാവറ അംഗം
ആറ്റുപ്പുറം അലി ബാഖവി മുഖ്യപ്രഭാഷണം നടത്തി .എസ് ഐ കെ തങ്ങൾ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി.എം ഹൈദർ മുസ്ലിയാർ ,അബ്ദുൾ റഷീദ് അൽ ഖാസിമി നീലിയാട് , അബൂ നജീബ മൗലവി മാണൂർ , സി നജീബ് അഹ്സനി , എം റഫീഖ് , അസീസ് ഫാളിലി പ്രസംഗിച്ചു.







