ചങ്ങരംകുളം:ആലങ്കോട് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ ഫുട്ബോൾ പരിശീലനം നടത്താൻ തീരുമാനിച്ചു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന സംഘാടക സമിതി യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ ലത്തീഫ് അധ്യക്ഷത വഹിച്ചു.ആസൂത്രണ സമിതി അംഗങ്ങളായ അടാട്ട് വാസുദേവൻ ഷാനവാസ് വട്ടത്തൂർ ,ഇംപ്ലിമെൻ്റിങ്ങ് ഓഫീസർ കെ.രമാദേവി , നാസർ ചങ്ങരംകുളം തുടങ്ങിയവർ പ്രസംഗിച്ചു.
ആലങ്കോട് പഞ്ചായത്ത് നിവാസികളോ, പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ
പഠിക്കുന്നവരോ ആയ
01.01.2015 നും 31.12.2016 നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്കാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ
31.10.2026 – നകം സമർപ്പിക്കേണ്ടതാണ്.
അന്വേഷണങ്ങൾക്ക്
+919946681732
എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.











