എടപ്പാൾ:നീണ്ടകാലത്തെ മുറവിളിക്കൊടുവിൽ എരുവപ്രക്കുന്ന് ആശാരിത്താഴം റോഡിന് ശാപമോക്ഷമായി.ഭിന്നശേഷി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് സ്കൂളിൽ പോകുന്നതിനും മറ്റും ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന ഗതികേടിനാണ് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയതോടെ പരിഹാരമായത്.വാർഡ് മെമ്പർ എം സുമതി മോഹനന്റെ ആദ്യ വികസന ഫണ്ട് തന്നെ ഈ റോഡിനായി അനുവദിക്കുകയായിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എ നജീബ് റോഡ് ഉദ്ഘാടനം ചെയ്തു. മെമ്പർ സുമതി മോഹനൻ അധ്യക്ഷത വഹിച്ചു.ടിപി മുഹമ്മദ്,ഫിറോസ് ഖാൻ അണ്ണക്കംപാട് , ഇ .എം.ഷൗക്കത്തലി, കൊട്ടിലിൽ ഷാഫി, ടി സക്കീർ ഹുസൈൻ, ജയിൻ കല്ലിങ്ങൽ, കെ മുഹമ്മദ്, എം വി ഗണേശൻ, എം ടി മോഹനൻ, , ടി റഫീഖ്, ശരണ്യ ജയിൻ , കെ ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു. മധുര വിതരണവും നടത്തിൃ






