• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.

ckmnews by ckmnews
November 4, 2026
in UPDATES
A A
ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചമ്മന്നൂർ:കേരളത്തിന്റെ ഭാഷാ-സാംസ്കാരിക പാരമ്പര്യത്തിന് ആദരവുമർപ്പിച്ച് ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികളിൽ കേരളീയ പൈതൃകത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി സ്കൂളിൽ പ്രത്യേക ഓപ്പൺ അസംബ്ലിയും വിവിധ പരിപാടികളും സംഘടിപ്പിച്ചു.റൈഫ റൂമിയുടെ അവതരണത്തോടെ തുടങ്ങിയ ചടങ്ങിൽ ഹാദി പ്രാർത്ഥന നിർവഹിച്ചു. അമ്രീനും നൈഹയും ചേർന്ന് പ്രാർത്ഥനയുടെ വിവർത്തനം അവതരിപ്പിച്ചു. അസ്വ ചിന്താവിഷയം അവതരിപ്പിച്ചപ്പോൾ, ഫൈഹ റഫീഖ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആയിഷ ലിയ ഇ. എ. പൊതുവിജ്ഞാന വിഭാഗവും, റൈഫ റഫീഖ് കേരളപ്പിറവി സന്ദേശം നൽകിക്കൊണ്ട് പ്രസംഗവും നിർവഹിച്ചു.കുട്ടികളുടെ കലാവാസനകൾ പ്രകടമാക്കിയ വിവിധ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.യുകെജി വിദ്യാർത്ഥിയായ മുഹമ്മദ് അയ്സാൻ ഫാൻസി ഡ്രസ് മത്സരത്തിൽ പങ്കെടുത്തു ശ്രദ്ധനേടി. സിയ റഹീം കവിതാപാരായണവും, അമൻ കഥപറച്ചിലും സദസ്സിനു മുന്നിൽ അവതരിപ്പിച്ചു. ആറാം ക്ലാസിലെ ഐറയും സംഘവും അവതരിപ്പിച്ച നാടൻപാട്ടും, തുടർന്ന് എൽ.പി. വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടൻപാട്ടും കാണികളിൽ ആവേശം ജനിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ നാലകത്ത് ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളുടെ കഴിവുകളെ അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു.നമ്മുടെ ഭാഷയും സംസ്കാരവും പുതിയ തലമുറയിലേക്ക് പകർന്നുനൽകേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ വേരുകളെയും പാരമ്പര്യത്തെയും സ്നേഹിച്ചുകൊണ്ട് മാത്രമേ മികച്ചൊരു ഭാവി സമൂഹം വാർത്തെടുക്കാൻ സാധിക്കൂ. കുട്ടികളിൽ ഈ മൂല്യങ്ങൾ വളർത്തിയെടുക്കുന്ന ഇത്തരം ആഘോഷങ്ങൾ മാതൃകാപരമാണെന്ന് സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ അഭിപ്രായപ്പെട്ടു.പരിപാടിയുടെ കോർഡിനേറ്റർമാരായ സിമി ടീച്ചറും ബെറ്റി ടീച്ചറും ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മയിൽ കേരളപ്പിറവി ആഘോഷം പൂർണ്ണ വിജയമായി മാറി.

Related Posts

ഗ്രീൻ ഹോറൈസൺ 2026: എം.ടി.എം. കോളേജിൽ ലോക വീഗൻ ദിനം ആചരിച്ചു
UPDATES

ഗ്രീൻ ഹോറൈസൺ 2026: എം.ടി.എം. കോളേജിൽ ലോക വീഗൻ ദിനം ആചരിച്ചു

November 4, 2026
2
പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂളിന് സഹായഹസ്തവുമായി സുമനസ്സുകൾ
UPDATES

പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂളിന് സഹായഹസ്തവുമായി സുമനസ്സുകൾ

November 4, 2026
2
വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്ത് മുട്ട കോഴി വിതരണം നടത്തി
UPDATES

വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്ത് മുട്ട കോഴി വിതരണം നടത്തി

November 4, 2026
2
എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്; ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും
UPDATES

എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്; ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും

November 3, 2026
23
ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി
UPDATES

ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി

November 3, 2026
501
കാസർകോട് നടന്ന സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഹാഷിം പി.പിക്ക് സ്വർണമെഡൽ’ദേശീയതലത്തിലേക്ക് യോഗ്യത
UPDATES

കാസർകോട് നടന്ന സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഹാഷിം പി.പിക്ക് സ്വർണമെഡൽ’ദേശീയതലത്തിലേക്ക് യോഗ്യത

November 3, 2026
49

Recent News

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.

November 4, 2026
1
ഗ്രീൻ ഹോറൈസൺ 2026: എം.ടി.എം. കോളേജിൽ ലോക വീഗൻ ദിനം ആചരിച്ചു

ഗ്രീൻ ഹോറൈസൺ 2026: എം.ടി.എം. കോളേജിൽ ലോക വീഗൻ ദിനം ആചരിച്ചു

November 4, 2026
2
പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂളിന് സഹായഹസ്തവുമായി സുമനസ്സുകൾ

പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂളിന് സഹായഹസ്തവുമായി സുമനസ്സുകൾ

November 4, 2026
2
വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്ത് മുട്ട കോഴി വിതരണം നടത്തി

വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്ത് മുട്ട കോഴി വിതരണം നടത്തി

November 4, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025