ചങ്ങരംകുളം : ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അറബി ഭാഷാ ദിനാചരണവും പ്രദർശനവും സംഘടിപ്പിച്ചു. പരിപാടി സ്കൂൾ പ്രിൻസിപ്പാൾ വി. സ്മിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.”അറബി ഭാഷയുടെ സാധ്യതകൾ” എന്ന വിഷയത്തിൽ അൻസാർ ട്രെയിനിംഗ് കോളേജിലെ പ്രൊഫസർ ഡോ. ഷംസു ഫിർസാദ് മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി ചെയർമാൻ വി. ശശിധരൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.പി. ഷൈന, എം.ജെ. ഡെയിസി, ബി.ബീന, മിസിരിയ, സ്കൂൾ അറബിക് ക്ലബ് കൺവീനർ നജ്മത്ത് എന്നിവർ ആശംസകൾ നേർന്നു. കെ.എം. അബ്ദുൽ ഹക്കീം സ്വാഗതവും ജാസ്മിൻ പാറയിൽ നന്ദിയും പറഞ്ഞു.അറബി ഭാഷയുടെ ചരിത്രവും പുരോഗതിയും പ്രതിപാദിക്കുന്ന പ്രദർശനം ഏറെ ശ്രദ്ധേയമായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.











