ചങ്ങരംകുളം: വിഖ്യാത ബംഗാളി സംവിധായകൻ സത്യജിത്റേയുടെ സിനിമാ ക്ലാസിക്കായ ‘പഥേർ പാഞ്ചലി’ ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 8ന് വീണ്ടും പ്രദർശിപ്പിക്കുന്നു.സിനിമയിൽ ദുർഗ്ഗ എന്ന കഥാപാത്രമായി പ്രശസ്തി നേടിയ ഉമദാസ് ഗുപ്തയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന പ്രദർശനം ചങ്ങരംകുളം കാണി സിനിമ ഹാളിൽ വൈകുന്നേരം 5.00 മണിക്ക് ആരംഭിക്കും.മലയാള സിനിമാ പ്രേമികൾക്കും സത്യജിത്റേയുടെ ചലച്ചിത്രമൊഴിമനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കും വലിയ അനുഭവമായിരിക്കും ഈ പ്രദർശനം.











