തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപ്പപാളികളുടെ കേസിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യത്തിലേക്ക് നീങ്ങുകയായിരുന്നു. എന്നാൽ കട്ടിളപാളി കേസിൽ ജാമ്യം ലഭിച്ചാൽ മാമ്രേ ജയിലിന് പുറത്തിറങ്ങൾ കഴിയൂ. ദ്വാരപാലക കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പോറ്റി ജാമ്യഹർജി നൽകിയത്. ജാമ്യാപേക്ഷേയിൽ കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്.










