• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, January 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത്, വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് മേയർക്ക് നൽകും

ckmnews by ckmnews
January 20, 2026
in Kerala
A A
പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത്, വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് മേയർക്ക് നൽകും
0
SHARES
18
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തുമെന്ന് BJP സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. മേയർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് 45 ദിവസത്തിനകം പ്രധാനമന്ത്രി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് പാലിക്കുകയാണെന്നും തലസ്ഥാന നഗര വികസനത്തിന്റെ ബ്ലൂ പ്രിൻ്റ് പ്രധാനമന്ത്രി അവതരിപ്പിക്കുമെന്നും എസ് സുരേഷ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.പ്രധാനമന്ത്രി ആദ്യം റെയിൽവേയുടെ പരിപാടിയിൽ പങ്കെടുക്കും,പിന്നാലെ ബിജെപി പാർട്ടി പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. 25,000 പ്രവർത്തകർ പങ്കെടുക്കും. റോഡ് ഷോയോടെ പ്രധാനമന്ത്രിയെ സ്വീകരിക്കും. ശബരിമല വിശ്വാസികളെ കൊള്ളയടിക്കുന്ന ഭരണകൂടമായി പിണറായി വിജയൻ ഭരണകൂടം മാറി.

കൊള്ള സംഘത്തിൽ കോൺഗ്രസിനും പങ്കുണ്ട്. സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ ശബരിമല കൊള്ള സംഘത്തിൻറെ ഭാഗം. സിപിഐഎം- കോൺഗ്രസ് കുറുവാ സംഘം. സുരക്ഷിത കേരളം എന്നത് ഒരു സമസ്യയായി മാറി. ജമാഅത്തെ ഇസ്ലാമിയെ ഇരുമുന്നണികളും ഒപ്പം നിർത്തുകയാണ്. പ്രധാനമന്ത്രി ഈ വിഷയങ്ങൾ ഉയർത്തുമെന്ന് കരുതുന്നുവെന്നും എസ് സുരേഷ് പറഞ്ഞു.

വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് പ്രധാനമന്ത്രി മേയർക്ക് നൽകി നിർവഹിക്കും. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രം ആക്കി മാറ്റും എന്ന് ഒരു ബിജെപി നേതാക്കളും പറഞ്ഞിട്ടില്ല. അങ്ങനെയൊരു പ്രൊവിഷൻ ഇല്ല.

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കുമെന്ന് ഒരു ബിജെപിക്കാരനും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറും ലോക്ഭവനും ഭരണഘടന സ്ഥാപനങ്ങൾ. ബിജെപിക്ക് അതിൽ ഇടപെടേണ്ട കാര്യമില്ല. മുഖ്യമന്ത്രി തള്ളി മറിക്കുന്നതുപോലെ ഗവർണറും തള്ളി മറിക്കുമെന്ന് കരുതിയാൽ തെറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

ആലപ്പുഴയിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു
Kerala

ആലപ്പുഴയിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു

January 20, 2026
5
ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങളും പൂജാ സാമഗ്രികളും മോഷ്‌ടിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്
Kerala

ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങളും പൂജാ സാമഗ്രികളും മോഷ്‌ടിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്

January 20, 2026
7
പ്ലസ്‌ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; സംഭവം തിരുവനന്തപുരത്ത്
Kerala

പ്ലസ്‌ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; സംഭവം തിരുവനന്തപുരത്ത്

January 20, 2026
4
ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കി.
Kerala

ദീപക്കിന്‍റെ ആത്മഹത്യ; ബസിലെ CCTV ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാൻ പൊലീസ്

January 20, 2026
145
കരൂർ ദുരന്തം; വിജയിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് സിബിഐ
Kerala

കരൂർ ദുരന്തം; വിജയിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് സിബിഐ

January 20, 2026
7
ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ; മാലയിട്ട് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി
Kerala

ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ; മാലയിട്ട് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി

January 20, 2026
49

Recent News

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത്, വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് മേയർക്ക് നൽകും

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത്, വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് മേയർക്ക് നൽകും

January 20, 2026
18
സ്വർണക്കൊള്ള കേസ് മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല

സ്വർണക്കൊള്ള കേസ് മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല

January 20, 2026
62
ആലപ്പുഴയിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു

ആലപ്പുഴയിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു

January 20, 2026
5
ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങളും പൂജാ സാമഗ്രികളും മോഷ്‌ടിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്

ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങളും പൂജാ സാമഗ്രികളും മോഷ്‌ടിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്

January 20, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025