കടവല്ലൂര്‍:പഴഞ്ഞി അയിനൂർ അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വമഹോത്സവം ആഘോഷിച്ചു.ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരി രാവിലെ 7 -30 ന് ക്ഷേത്രത്തിലെ പൊങ്കാല അടുപ്പിൽ
തീ പകർന്നു നൽകി.തുടർന്ന് ദേശത്തേ വീടുകളിലെ അമ്മമാർ ദേവിക്ക് പൊങ്കാലയിട്ടു തുടർന്ന് പാതിരി കുന്നത്ത് മന നിലകണ്ഠൻ നമ്പൂതിരി ,കോതച്ചിറ രമേശൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ സർപ്പക്കാവിൽ പ്രത്യേക പൂജകളുമുണ്ടായി.പുന:പ്രതിഷ്ഠാചടങ്ങുകളുടെ ഭാഗമായി അഞ്ചാം ദിവസമായ ഇന്ന് ജലദ്രോണിപൂജ, തത്വ ഹോമകുണ്ഠത്തിൽ അഗ്നി ജനനം, തത്വ കലശപൂജ,ബ്രഹ്മകലശപൂജ,പരികലശപൂജ,പാണി കൊട്ടിച്ച് തത്വ കലശം എഴുന്നുള്ളിക്കൽ ,തത്വകലശപൂജ തുടങ്ങിയ പൂജകൾക്ക് കുറുവന്നൂർ കപ്പിയൂർ മന ഗിരീഷ് തിരുമേനി, കുറ്റനാട് രായില്ലത്ത് മന നാരായണൻ നമ്പൂതിരി ,ശ്രീരാഗ് തിരുമേനി ഒറ്റപ്പാലo, രാമൻ ഭട്ടതിരി പെരുമ്പാവൂർ ,നാരായണൻ തിരുമേനി എടപ്പാൾ തുടങ്ങിയവർ കാർമ്മികത്വം നൽകി.വൈകീട്ട് അമ്മലക്കാവ് സർപ്പക്കാവിൽ നിന്നും താലത്തോടുകൂടി പാൽ കുടം എഴുന്നുള്ളിപ്പും നടന്നു. ക്ഷേത്രം പ്രസിഡൻ്റ് സുബ്രഹ്മണ്യൻ കെ.ആർ, ജയപ്രകാശ് കെ ആർ ,കോമരം ചന്ദ്രൻ കണ്ടിരിത്തി,മോഹനൻ കെ.വി ,ബാലൻ. കെ.കെ തുടങ്ങിയവർ നേതൃത്വം നൽകും.






