ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിലെ ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികളും, പ്രയാസങ്ങളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തയ്യാറാക്കിയ നിവേദനം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈർ ഇതിനു പറമ്പ് എന്നിവർക്ക് വ്യാപാരി വ്യവസായി ചങ്ങരംകുളം യൂണിറ്റ് ജനറൽ സെക്രട്ടറി ഒ.മൊയ്തുണ്ണി,മണ്ഡലം സെക്രട്ടറി ഉസ്മാൻ പന്താവൂർ, സെക്രട്ടറി സുനിൽ ചിന്നൻ,യൂണിറ്റ് ട്രഷറർ ഉമ്മർ കുളങ്ങര എന്നിവർ ചേർന്ന് നിവേദനം കൈമാറി






