എടപ്പാൾ: വള്ളത്തോൾ വിദ്യാപീഠത്തിൽ ഒക്ടോബർ 14, 15, 16 തീയതികളിൽ നടക്കുന്ന വള്ളത്തോൾ അക്കിത്തം സാഹിത്യോത്സവത്തിൽ സമ്മാനിക്കുന്ന സാഹിത്യമഞ്ജരി പുരസ്‌കാരത്തിന് സുരേഷ് മണ്ണാറശാല അർഹനായി. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിൽ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും. ഇതിന്റെ ഭാഗമായി വിവിധ സെമിനാറുകളും പ്രഭാഷണങ്ങളും കലാപരിപാടികളും അരങ്ങേറും.







