• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

നെടുമ്പാശ്ശേരി അപകടം: മുസ്‍ലിമി​ന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം; ശശികല വൃത്തികേട് പ്രചരിപ്പിക്കുന്നു: ഗോപികയുടെ കുടുംബം

ckmnews by ckmnews
October 13, 2026
in Crime, Kerala
A A
നെടുമ്പാശ്ശേരി അപകടം: മുസ്‍ലിമി​ന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം; ശശികല വൃത്തികേട് പ്രചരിപ്പിക്കുന്നു: ഗോപികയുടെ കുടുംബം
0
SHARES
848
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലക്കെതിരെ മരിച്ച ഗോപികയുടെ കുടുംബം രം​ഗത്ത്. മുസ്ലിം കുട്ടിയുടെ കൂടെ എന്തിന് രണ്ടു ഹിന്ദു കുട്ടികൾ പോയി എന്ന ചോദ്യത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും ശരികല വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്നും അവർ മര്യാദ കാണിക്കണമെന്നും കുടുംബം പറഞ്ഞു. അവർ പറഞ്ഞ വൃത്തികേട് ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതെന്നും മാനുഷിക മര്യാദ ഞങ്ങളോട് കാണിക്കണമെന്നും തങ്ങളുടെ പരിപൂർണ അനുമതിയോടെയാണ് അവൾ പോയതെന്നും കുടുംബം പറഞ്ഞു.

അതേസമയം, മുഖ്യപ്രതി സുഹൈൽ സജീവിനായി കേസ് ആട്ടിമറിക്കാൻ ശ്രമിക്കുന്നതായും കുടുംബം പറഞ്ഞു. പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയത് കേസ് ആട്ടിമറിക്കാൻ ശ്രമിക്കുന്നതായി സംശയിക്കുന്നെന്നും മുകളിൽ നിന്നും ഇടപെടൽ ഉണ്ടാകുന്നെന്നും വാപ്പ നോക്കിക്കോളുമെന്ന് പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും കുടുംബം ആരോപിച്ചു.

മകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടക്കുന്നതായും ഇതിനു പിന്നിലും പ്രതിയുടെ കുടുംബമാണെന്നും മദ്യപിച്ചിരുന്നു എന്ന കാര്യം എഫ്ഐആറിലില്ലെന്നും ഇതെല്ലാം കേസ് അട്ടിമറിക്കാൻ ആണെന്നും കുടുംബം പറഞ്ഞു.

ആലപ്പുഴയിൽ നിന്നുള്ള രണ്ടു മന്ത്രിമാർ പ്രതിക്ക് വേണ്ടി ഇടപെടുന്നുണ്ടെന്നും സംഭവത്തിൽ ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം പറ‌യുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം വീണ്ടും ബോഡി തുറന്ന് റീപോസ്റ്റ്‌ മോർട്ടം ചെയ്തതായും അതിൽ നിന്നും രക്ത സാമ്പിൾ എടുത്തിട്ടുണ്ടെന്നും ഇത് എന്തിനാണെന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു. ഇവനെ വെറുതെ വിട്ടാൽ നാളെ മറ്റു പാവപ്പെട്ടവന്റെ മക്കൾക്കും ഈ ഗതി വരുമെന്നും പണം കൊണ്ട് നേരിടാനാകില്ലെങ്കിലും നിയമം കൊണ്ട് നേരിടുമെന്നും കുടുംബം കൂട്ടിച്ചേർത്തു.

അതേസമയം, അപകടം ഉണ്ടായി ഉടൻ തന്നെ എക്സൈസ് നടപടി സ്വീകരിച്ചതായി എക്സൈസ് മന്ത്രി എം. ലിജു പറഞ്ഞു. മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് വകുപ്പ് കേസെടുത്തതായും ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും 23 വയസിന് താഴെ പ്രായമുള്ള ആളുകൾക്ക് മദ്യം കൊടുക്കുന്ന ബാറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദഹം പറഞ്ഞു.നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ചായക്കടയിൽനിന്ന് സ്കൂട്ടറിൽ അത്താണി ഭാഗത്തേക്ക് പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ വാഹനത്തിന് പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു മരിച്ച മൂന്ന് പേരും. കർണാടക സ്വദേശിയാണ് ഇജാസ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്.

Related Posts

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തില്‍; വൈകിട്ട് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം
Kerala

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തില്‍; വൈകിട്ട് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

November 27, 2026
0
ഹനാൻ ഷായുടെ യാത്രകൾ ഇനി ലാൻഡ് ക്രൂയിസർ LC300-ൽ; ടൊയോട്ടയുടെ ആഡംബര സ്വന്തമാക്കി ഗായകൻ
Entertainment

ഹനാൻ ഷായുടെ യാത്രകൾ ഇനി ലാൻഡ് ക്രൂയിസർ LC300-ൽ; ടൊയോട്ടയുടെ ആഡംബര സ്വന്തമാക്കി ഗായകൻ

November 27, 2026
95
‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി
Kerala

‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

November 27, 2026
25
‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ
Kerala

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

November 27, 2026
69
ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു
Kerala

ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

November 27, 2026
131
കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ
Crime

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

November 27, 2026
108
Next Post
‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്, സർവ്വമംഗളാനീ ഭവന്തു’, പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല

'തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്, സർവ്വമംഗളാനീ ഭവന്തു', പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല

Recent News

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തില്‍; വൈകിട്ട് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തില്‍; വൈകിട്ട് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

November 27, 2026
0
ഹനാൻ ഷായുടെ യാത്രകൾ ഇനി ലാൻഡ് ക്രൂയിസർ LC300-ൽ; ടൊയോട്ടയുടെ ആഡംബര സ്വന്തമാക്കി ഗായകൻ

ഹനാൻ ഷായുടെ യാത്രകൾ ഇനി ലാൻഡ് ക്രൂയിസർ LC300-ൽ; ടൊയോട്ടയുടെ ആഡംബര സ്വന്തമാക്കി ഗായകൻ

November 27, 2026
95
‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

November 27, 2026
25
ലഹരിക്കെതിരെ കൈകോർത്ത് അസ്സബാഹ് കോളേജ്; ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ സദസ്സ് നടത്തി

ലഹരിക്കെതിരെ കൈകോർത്ത് അസ്സബാഹ് കോളേജ്; ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ സദസ്സ് നടത്തി

November 27, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025