എടപ്പാൾ :നൂറുൽ ഈമാൻ ഇസ്ലാമിക് സ്റ്റഡി സെന്ററിന്റെ കീഴിൽ നരിപ്പറമ്പ് സമസ്ത കാര്യാലയത്തിൽ പ്രവർത്തിക്കുന്ന നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷികം ഒന്നാം സനദ് ദാന സമ്മേളനം എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. സെന്റർ ചെയർമാൻ പി എസ്. അക്ബർ അലി ശിഹാബ് തങ്ങൾ കടകശ്ശേരി അധ്യക്ഷനായി.സമ്മേളനത്തിനോട്നുബന്ധിച്ച് മജ്ലിസുന്നൂർ ആത്മീയ സദസ്സ് കോളേജ് ഫെസ്റ്റ്.RUWAQ 2K 26. പൊതുസമ്മേളനം സനദ് ദാനം. ദുആ മജ്ലിസ് എന്നിവ സംഘടിപ്പിച്ചു.തവനൂർ മണ്ഡലം എംഎൽഎ. വിഎസ് ജോയി അനുമോദന പ്രഭാഷണം നടത്തി.ഖാസിം ഫൈസി പോത്തന്നൂർ
സുലൈമാൻ അൻവരി കരൂ പടന്ന..കെ കെ എം ഷാഫി മാസ്റ്റർ. പി.അലി മുസ്‌ലിയാർ കൂരട. ടി. എ.റഷീദ് ഫൈസി. എംവി. ഇസ്മായിൽ മുസ്ലിയാർ കാലടി. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ സിദ്ദീക് . നൗഫൽ. സി.തണ്ടിലം . സലീം നരിപ്പറമ്പ്.എൻ. പി. ഹിളർ മുസ്ലിയാർ ചെറിയ പറപ്പൂർ.സുഹൈർ വാഫി. കാദർ ഫൈസി കാവഞ്ചേരി.ഹാഫിസ് അഹമ്മദ് സിനാൻ അൻവരി സംസാരിച്ചു.പി ഇബ്രാഹിം ബാഖവി എടപ്പാൾ
ഹംസ ഹാജി നരിപ്പറമ്പ് മുസ്തഫ ഹാജി മംഗലം. കെ എ.റഷീദ് ഫൈസി പുതുപ്പള്ളി. എ.എം ഹസ്സൻ ബാവ ഹാജി പൊന്നാനി സൈനുദ്ദീൻ കൂരട അബ്ദുറസാഖ് ഹാജി .നാസർ കോയ തങ്ങൾ പോത്തന്നൂർ സംബന്ധിച്ചു.ദുആ മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ എം വി ഇസ്മായിൽ മുസ്‌ലിയാർ കുമരനെല്ലൂർ നേതൃത്വം നൽകി







