• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

ckmnews by ckmnews
October 12, 2026
in Kerala
A A
മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ എഫ്ഐആറിന്റെ പകർപ്പ് പുറത്ത് . പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി എന്ന് എഫ്ഐആർ. പിണറായി വിജയൻ വ്യക്തിതാൽപര്യങ്ങൾക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്ഐആറിൽ‌ പറയുന്നു.

സിഎംആര്‍എല്ലിനെയും വീണ ടിയുടെ കമ്പനിയായ ക്‌സാലോജിക്കിനെയും മറയാക്കി വ്യക്തിപരമായ നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് വിജിലന്‍സ് എഫ്‌ഐആറില്‍ പറയുന്നു. സിഎംആര്‍എല്‍ എക്‌സാലോജിക്കിന് നല്‍കിയ തുക ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ഓഗസ്റ്റിലും 2020 ജൂണിലും വീണ ടിയ്ക്കും എക്‌സാലോജിക്കിനും പണം നല്‍കിയത് പിണറായി വിജയനിലേക്ക് എത്തിയോ എന്ന് സംശയിക്കുന്നുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.

ഇഡി പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശത്തിന് പിന്നാലെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്‌തത്‌.ക്രൈം ബ്രാഞ്ച് എസ്ഐടിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച വിജിലൻസ്
സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. സിഎംആർഎല്ലിൽ നിന്നും അധികാര ദുർവിനിയോഗം നടത്തി പണം സമ്പാദിച്ചെന്ന വിവരത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി അഴിമതി നിരോധന നിയമപ്രകാരമുള്ളതാണ് ആദ്യ കേസ്. ഈ കേസിൽ വീണ ടി, എക്‌സാലോജിക് സൊല്യൂഷൻസ്, ശശിധരൻ കർത്ത, സുരേഷ് കുമാർ, എംപവർ ഇന്ത്യ എന്നിവർ പ്രതികളാണ്.

മാസപ്പടി വഴി കിട്ടിയ കള്ളപ്പണം വെളുപ്പിക്കാൻ കുഴൽപണ ഇടപാട് ഉൾപ്പടെ നടത്തിയെന്ന ED കണ്ടെത്തലിലാണ് രണ്ടാമത്തെ കേസ്.ഈ കേസിൽ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. വീണ.റ്റി,മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഷൈജൽ മുഹമ്മദ്, ഹസൻ വാരിസ്, നിഖിൽ.പി, ഫൈജാസ് വി.പി, നന്ദുലാൽ എന്നിവരാണ് മറ്റു പ്രതികൾ. ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ അന്വേഷണത്തിന്റെ തുടർനടപടികൾക്ക് മറ്റു നിയമതടസ്സമുണ്ടാകില്ലെന്നാണ് വിജിലൻസ് വിലയിരുത്തൽ.

Related Posts

മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി
Kerala

മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി

October 12, 2026
145
ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില
Business

ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില

October 12, 2026
188
ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്
Entertainment

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
7
ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala

ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

October 12, 2026
102
സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു
Kerala

സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു

October 12, 2026
488
ഗ്യാനേഷ് കുമാറിനെ മാറ്റണം: പ്രമേയം പാസാക്കി നിയമസഭ
Kerala

ഗ്യാനേഷ് കുമാറിനെ മാറ്റണം: പ്രമേയം പാസാക്കി നിയമസഭ

October 12, 2026
89
Next Post
‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി

'എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം': സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി

Recent News

‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി

‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി

October 12, 2026
16
മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

October 12, 2026
20
രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

October 12, 2026
93
മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി

മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി

October 12, 2026
145
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025