എടപ്പാൾ:ലോക തപാൽ ദിനാചരണത്തിന്റെ ഭാഗമായി ചേകനൂർ എ.ജെ.ബി.സ്കൂളിലെ ബുൾബുൾ വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തെഴുതി. ലോക തപാൽ ദിനത്തോടനുബന്ധിച്ചാണ് ഡിജിറ്റൽ യുഗത്തിൽ മറന്നു പോയ കത്തുകളുടെ ഓർമ്മ പുതുക്കാൻ ലക്ഷ്യമിട്ട് ഓരോ കുട്ടിയും സ്വന്തം കൈപ്പടയിൽ കത്തുകൾ തയ്യാറാക്കിയത്.തങ്ങളുടെ ഏറ്റവും വലിയ രണ്ട് ആഗ്രഹങ്ങളാണ് കുട്ടികൾ കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചത്.മുഖ്യമന്ത്രിയെ നേരിൽ കണ്ട് കത്ത് കൈമാറണം,ഈ നിയമസഭാ സമ്മേളന സമയത്ത് തന്നെ നിയമസഭ മന്ദിരം സന്ദർശിക്കണം തുടങ്ങിയ രണ്ട് ആവശ്യങ്ങള്‍ അടങ്ങിയ സ്കൂളിലെ ബുൾബുൾ വിദ്യാർത്ഥികള്‍ എഴുതിയ കത്തുകൾ തവനൂർ നിയോജക മണ്ഡലം എംഎല്‍എ വി എസ് ജോയ് മുഖേന മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കൈമാറും.പ്രധാന അധ്യാപിക സിപി സതി,പ്രേമകുമാരി,സി ഹഫൈസൽ
ബുൾബുൾ അധ്യാപകരായ ജ്യോതി കൃഷ്ണ,സിപി ഫൈസൽ , ഷറഫിയ എന്നിവരുടെ നേതൃത്വത്തിൽ തപാൽ ഓഫീസിൽ പോയി വിദ്യാർത്ഥികൾക്ക് തപാൽ നടപടികൾ പരിചയപ്പെടുത്തി നൽകി.







