• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സോപാനം സ്കൂളിന് കേരള സാംസ്കാരിക മന്ത്രാലയത്തിന്റെ ഗ്രാന്റ് അനുവദിക്കും:മന്ത്രി പിസി വിഷ്ണുനാഥ്

ckmnews by ckmnews
October 10, 2026
in UPDATES
A A
സോപാനം സ്കൂളിന് കേരള സാംസ്കാരിക മന്ത്രാലയത്തിന്റെ ഗ്രാന്റ് അനുവദിക്കും:മന്ത്രി പിസി വിഷ്ണുനാഥ്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:കേരളീയ വാദ്യകലയുടെ ഉന്നമനത്തിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിലെ എടപ്പാൾ കണ്ടനകത്തുള്ള സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന് കേരള സാംസ്കാരിക മന്ത്രാലയത്തിന്റെ ഗ്രാന്റ് അനുവദിക്കുമെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു.വാദ്യകലയെ ചെറുപ്പക്കാരിലേക്ക് എത്തിക്കാൻ സോപാനം സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങളെ സാംസ്കാരിക മന്ത്രി അഭിനന്ദിച്ചു.കണ്ടനകത്ത് ഒക്ടോബർ 11നു തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററും സോപാനം സ്കൂളും ചേർന്നു നടത്തുന്ന അപൂർവ അനുഷ്ഠാന കലയായ പള്ളിപ്പാനയുടെ 24- മണിക്കൂർ അവതരണത്തിന്റെ ഉദ്ഘാടനം സോപാനം സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ചടങ്ങിൽ അധ്യക്ഷനായിരുന്നു.തവനൂർ എംഎൽഎ അഡ്വക്കറ്റ് വിഎസ് ജോയ്,തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടർ കെകെ.ഗോപാലകൃഷ്ണൻ, പ്രശസ്ത തിമില വാദകൻ കരിയന്നൂർ നാരായണൻ നമ്പൂതിരി,സംസ്കൃത പണ്ഡിതൻ ഡോക്ടര്‍ സിഎം നീലകണ്ഠൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങില്‍ ‘അമ്മദൈവങ്ങളും തോറ്റം പാട്ടുകളും’ എന്ന വിഷയത്തിൽ സെമിനാറും നടന്നു.അനുഷ്ഠാന കലകളെക്കുറിച്ചും പള്ളിപ്പാനയെക്കുറിച്ചും ഡോകെപി ശ്രീദേവി, പ്രമുഖ കവി ആലങ്കോട് ലീലാകൃഷ്ണൻ, ടി കൃഷ്ണപ്രസാദ്,ഇഎസ് വിഷ്ണു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ആയിരക്കണക്കിന് തനത് കലാരൂപങ്ങളുള്ള കേരളത്തിൽ നിരവധി അപൂർവ കലാരൂപങ്ങൾ അന്യം നിന്നുകൊണ്ടിരിക്കുകയാണ്.ഇത്തരത്തിലുള്ള ഒരു അനുഷ്ഠാന കലാരൂപമാണ് പള്ളിപ്പാന.വള്ളുവനാട്ടിൽ മലപ്പുറം-പാലക്കാട്-തൃശൂർ ജില്ലകൾ ഒരുമിക്കുന്ന ചെറിയൊരു ഭൂപ്രദേശത്ത് മാത്രം, ചുരുക്കം ചില ഭദ്രകാളി ക്ഷേത്രങ്ങളിലാണ് ഈ അനുഷ്ഠാനകല ഇന്നും നിലനിൽക്കുന്നത്.നമ്മുടെ സംസ്കൃതിയിൽ നിന്നും ഈ കലാവതരണവും ഇതിൽ പ്രാവീണ്യമുള്ളവരും ഇല്ലാതാവുന്ന സാഹചര്യമാണ് ഇന്നുള്ളത്. പള്ളിപ്പാനയെ വീണ്ടും ജനസമക്ഷത്തിൽ എത്തിക്കുകയാണ് സൗത്ത് സോൺ കൾച്ചറൽ സെന്ററും, സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യവും. വ്യത്യസ്തമായ കലാവതരണങ്ങളും പൂജകളും ഒക്കെ ഉൾക്കൊള്ളുന്ന ഒരുദയം തൊട്ട് അടുത്ത ഉദയം വരെ നീളുന്ന ഈ അവതരണം നാടിന്റെ സൗഖ്യത്തിനും സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി ദേശപ്പാന എന്ന നിലയിലാണ് അരങ്ങിലെത്തിക്കുന്നത്. എടപ്പാൾ കണ്ടനകത്ത് ഒക്ടോബർ 11 നു രാവിലെ 7 മണി മുതൽ ഒക്ടോബർ 12 രാവിലെ 7 മണി വരെ പള്ളിപ്പാന അരങ്ങേറും.പൊതുജനങ്ങൾക്ക് ഈ കലാരൂപം കാണാനും മനസ്സിലാക്കാനുമുള്ള അത്യപൂർവമായ ഒരവസരമാണിതെന്നും സോപാനം ഡയറക്ടര്‍ കൂടിയായ സന്തോഷ് ആലംകോട് പറഞ്ഞു

Related Posts

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു
UPDATES

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
2
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം
UPDATES

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
3
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി
UPDATES

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
4
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം
UPDATES

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
3
തപാൽ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് എസ്എം ഇംഗ്ലീഷ് സ്കൂൾ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ
UPDATES

തപാൽ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് എസ്എം ഇംഗ്ലീഷ് സ്കൂൾ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ

October 10, 2026
2
നന്നംമുക്ക് LSGD അസിസ്റ്റന്റ് എഞ്ചിനീയർ അജയ് അശോകന് യാത്രയയപ്പ് നൽകി
UPDATES

നന്നംമുക്ക് LSGD അസിസ്റ്റന്റ് എഞ്ചിനീയർ അജയ് അശോകന് യാത്രയയപ്പ് നൽകി

October 10, 2026
2
Next Post
സമ്പൂർണ്ണ ശുചിത്വം, മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം’സീറോ വേസ്റ്റ് മാതൃക വട്ടംകുളം ക്യാമ്പയിന് തുടക്കം

സമ്പൂർണ്ണ ശുചിത്വം, മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം'സീറോ വേസ്റ്റ് മാതൃക വട്ടംകുളം ക്യാമ്പയിന് തുടക്കം

Recent News

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
2
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
3
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
4
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025