ഡൽഹി: ഇന്ത്യ സഖ്യ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു. രാഷ്ട്രപതിക്ക് നിവേദനം നൽകി.രാഷ്ട്രപതിക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. ബാലറ്റ് പേപ്പർ വേണമെന്ന് ആവശ്യപ്പെട്ടു. വോട്ട് ചോരി രാഷ്ട്രപതിയെ അറിയിച്ചു. തെളിവുണ്ടോയെന്ന് രാഷ്‌ട്രപതി ചോദിച്ചു. വോട്ട് കൊള്ള ഇല്ലെന്ന് പറയുമെന്ന് കരുതി. തെളിവ് നൽകാമെന്ന് അറിയിച്ചുവെന്ന് രാഹുൽ ഗാന്ധി മറുപടി നൽകി.
വോട്ട് ചോരി രാഷ്‌ട്രപതി തള്ളിയില്ല. അവരുടെ പ്രതികരണം ഞെട്ടിച്ചു. അന്വേഷിക്കുമെന്ന് ഉറപ്പ് നൽകി. മോദി, അമിത് ഷാ,ഗ്യാനേഷ് കുമാർ രാജ്യത്തെ ജനാധിപത്യ തകർക്കുന്നുഎന്ന് അറിയിച്ചു.രാജ്യത്തിന് മുഴുവൻ അറിയാം വോട്ട് ചോരി നടക്കുന്നത്. ഇന്ത്യയിൽ പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ആവശ്യപ്പെട്ടു.ജനാധിപത്യം അട്ടിമറിക്കാനാണ് ഗ്യാനേഷ് കുമാർ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.തിങ്കളാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.







