• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഫ്‌ലൈ ദുബായ് വിമാനത്തിലെ സഹ പൈലറ്റ് ലക്ഷ്യമിട്ടത് വിമാനം ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി ആളുകളെ കൊല്ലാന്‍:യുഎഇ

ckmnews by ckmnews
October 10, 2026
in UPDATES
A A
ഫ്‌ലൈ ദുബായ് വിമാനത്തിലെ സഹ പൈലറ്റ് ലക്ഷ്യമിട്ടത് വിമാനം ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി ആളുകളെ കൊല്ലാന്‍:യുഎഇ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദുബായ്: ഫ്‌ലൈ ദുബായ് വിമാനത്തിലെ സഹ പൈലറ്റ് ലക്ഷ്യമിട്ടത്, വിമാനം ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി ആളുകളെ കൊലപ്പെടുത്താന്‍. യുഎഇ പുറത്തുവിട്ട, ഫ്‌ലൈ ദുബായ് വിമാന ആക്രമണത്തിന്റെ അന്വേഷണ വിശദാംശങ്ങളിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ആക്രമണത്തില്‍ ബാഹ്യ പ്രേരണ ഉണ്ടായിട്ടില്ലെന്നാണ് പ്രതിയുടെ മൊഴി.

29 വയസാണ് പ്രതിക്കുള്ളത്. 2017 ഓസ്‌ട്രേലിയന്‍ പഠനകാലം മുതല്‍ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു ഇയാള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണവും പ്രചോദനമായി. 2020 മുതല്‍ 2024 വരെ ഒമാന്‍ എയര്‍ല്‍ ജോലി ചെയ്ത് വരികയായിരുന്നു. പൈലറ്റിനെ ആക്രമിച്ചപ്പോള്‍ കോക്ക്പിറ്റ് വാതില്‍ തുറന്നത് മടക്ക യാത്രയില്‍ വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് എന്ന് റിപ്പോര്‍ട്ടിലുണ്ട്. കോഡ് ഉപയോഗിച്ചാണ് തുറന്നത്. വിമാനം പിന്നീട് നിയന്ത്രിച്ചതും സൗദിയില്‍ ഇറക്കിയതും വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റൊരു പൈലറ്റാണ്. പൈലറ്റ് ഒമാന്‍ സ്വദേശി തന്നെ എന്നും സ്ഥിരീകരണമുണ്ട്.

വിമാനത്തിലെ സഹപൈലറ്റായ ഒമാന്‍ പൗരന്‍ ഹമാം അല്‍ ഹമ്മാമിയാണ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ കോക്ക്പിറ്റില്‍വെച്ച് ക്രൂരമായി ആക്രമിച്ചത്. യുഎഇയില്‍ ജനിച്ച ഇയാളുടെ പിതാവ് ഒമാന്‍ സ്വദേശിയും മാതാവ് സിറിയന്‍ സ്വദേശിയുമാണ്. യുഎഇയില്‍ വര്‍ഷങ്ങളോളം ജീവിച്ചിട്ടുള്ള ഹമാം അല്‍-ഹമാമി യുകെയിലെ ബക്കിംഗ്ഹാംഷെയര്‍ ന്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഏവിയേഷന്‍ മാനേജ്‌മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്. ഒമാന്‍ എയറില്‍ ഏഴ് വര്‍ഷത്തോളം ജോലി ചെയ്ത ഇയാളെ, ഇസ്ലാമിസ്റ്റ് തീവ്രവാദ നിലപാടുകളെക്കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്ന് പൈലറ്റ് പരിശീലനത്തില്‍ നിന്ന് മാറ്റുകയും മറ്റ് ചുമതലകള്‍ നല്‍കുകയും ചെയ്തിരുന്നു. 2025 ഫെബ്രുവരിയിലാണ് ഇയാള്‍ ഒമാന്‍ എയര്‍ വിട്ടത്. തുടര്‍ന്ന് റോയല്‍ എയര്‍ മാറോക്കില്‍ കുറച്ചുകാലം ജോലി ചെയ്ത ശേഷം, എട്ട് മാസം മുമ്പാണ് ഫ്‌ളൈ ദുബായില്‍ ചേര്‍ന്നത്.

ആക്രമണം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം പ്രതിയുടെ ലിങ്ക്ഡ്ഇന്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ രണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട, ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായാണ് വിവരം. ബോയിംഗ് 737 മാക്‌സ് വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു ആദ്യ വിഡിയോ പോസ്റ്റ്. ഇതില്‍ ഇസ്രായേലി എയര്‍ലൈനുകളായ ‘എല്‍ അല്‍’ , ‘അര്‍കിയ’ എന്നിവയുടെ വിമാനങ്ങള്‍ കാണിക്കുന്നുണ്ട്. അല്‍ ഖ്വയ്ദ മുന്‍ തലവന്‍ അയ്മന്‍ അല്‍ സവാഹിരി, 2009-ല്‍ സി.ഐ.എ ഉദ്യോഗസ്ഥരെ വധിച്ച ഹുമാം ഖലീല്‍ അബു-മുലാല്‍ അല്‍-ബലാവിയ എന്നിവരുടെ ചിത്രങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്. രണ്ടാമത്തെ പോസ്റ്റില്‍ മക്ക, മദീന, ജറുസലേം എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന എ ഐ ചിത്രവും മരണത്തെ ഭയപ്പെടുന്നില്ലെന്ന വരികളുള്ള പശ്ചാത്തല കവിതയുമായിരുന്നു. കൂടാതെ, ഇയാളുടെ പഴയ എക്‌സ് സമൂഹമാധ്യമഅക്കൗണ്ട് വിശകലനം ചെയ്തതില്‍ നിന്ന് തീവ്ര മതചിന്താഗതിക്കാരനും സ്ത്രീവിരുദ്ധ നിലപാടുകളുള്ളയാളുമായിരുന്നു ഇയാളെന്ന് വ്യക്തമായിട്ടുണ്ട്.

Related Posts

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു
UPDATES

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
2
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം
UPDATES

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
3
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി
UPDATES

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
4
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം
UPDATES

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
3
തപാൽ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് എസ്എം ഇംഗ്ലീഷ് സ്കൂൾ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ
UPDATES

തപാൽ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് എസ്എം ഇംഗ്ലീഷ് സ്കൂൾ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ

October 10, 2026
2
നന്നംമുക്ക് LSGD അസിസ്റ്റന്റ് എഞ്ചിനീയർ അജയ് അശോകന് യാത്രയയപ്പ് നൽകി
UPDATES

നന്നംമുക്ക് LSGD അസിസ്റ്റന്റ് എഞ്ചിനീയർ അജയ് അശോകന് യാത്രയയപ്പ് നൽകി

October 10, 2026
2
Next Post
എടപ്പാൾ ഉപജില്ല സ്കൂള്‍ കായികമേള സമാപിച്ചു ‘ഐഡിയൽ ഇ എച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി

എടപ്പാൾ ഉപജില്ല സ്കൂള്‍ കായികമേള സമാപിച്ചു 'ഐഡിയൽ ഇ എച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി

Recent News

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
2
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
3
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
4
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025