.
ചങ്ങരംകുളം:കിടപ്പിലായ രോഗികളെ ശുശ്രൂഷിക്കുന്നതിനായി ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയൊരു പരിരക്ഷാ ഹോം കെയർ യൂണിറ്റിന്റെ പ്രവർത്തനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫാത്തിമ ലത്തീഫ്,ഫവാസ് മാളിയേക്കൽ,വാർഡ് മെമ്പർമാരായ സിന്ധു മോഹൻ,അബൂബക്കർ സിദ്ധിഖ്,ഷമീന മുഹമ്മദ്.മെഡിക്കല് ഓഫീസർ ഡോ സുചിത്ര,ജീവനക്കാരായ വേണുഗോപാൽ,മാലതി,ധനേഷ് എന്നിവർ സംസാരിച്ചു.നിലവിലുള്ള ഹോം കെയർ സർവീസിന് പുറമയാണ് രോഗികൾക്ക് ആശ്വാസമായി രണ്ടാമത് യൂണിറ്റിന് തുടക്കം കുറിച്ചത്.






