ചങ്ങരംകുളം:മൂക്കുതല പി സി എൻ എച്ച്എസ്എസിൽ ആരംഭിച്ച എടപ്പാൾ സബ്ജില്ലാ സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍.മേളയുടെ ഉദ്ഘാടനം ബുധനാഴ്ച പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റെമീന ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ മണികണ്ഠൻ സി വി സ്വാഗതം പറഞ്ഞു.നന്നമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.അഡ്വക്കേറ്റ് ആർ ഗായത്രി ,ആസ്യ ഇബ്രാഹിം,മുഹമ്മദലി നരണിപ്പുഴ,മുസ്തഫ ചാലുപറമ്പിൽ,തസ്നി റഫീഖ്, സജന രാജീവ്,സജിന ഫിറോസ്,നിഷാ ബാബു,അഷ്റഫ് കാട്ടിൽ, സുമേഷ് ശ്രീനാരായണൻ,
പ്രണവം പ്രസാദ്,എം.എ. ലത്തീഫ്,അജയഘോഷ്, ഹരിദാസന്‍ സി കുമാരി ആയിഷ നിദ,ജീന സി കെ എന്നിവർ സംസാരിച്ചു.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേളയിൽ 4500 ഓളം കുട്ടികൾ പങ്കെടുക്കും.







