മാറഞ്ചേരി:നാടിന്റെ വെളിച്ചവും വഴികാട്ടിയും ജനപ്രതിനിധിയും അധ്യാപകനും മായിരുന്ന സഖാവ് സി പി മമ്മികുട്ടി മാസ്റ്ററുടെ ആറാമത് ഓർമ്മദിനം കാലത്ത് അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലമായ മദ്രസ ബസാറിൽ അയിരൂർ നോർത്ത് & സൗത്ത് ബ്രാഞ്ചുകൾ സംയുക്തമായി ആചരിച്ചു.അനുസ്മരണ സന്ദേശത്തിനും പതാക ഉയർത്തലും സി പി ഐ പൊന്നാനി മണ്ഡലം അസി: സെക്രട്ടറി ഒ എം ജയപ്രകാശ്,എൽ സി സെക്രട്ടറി വി സി നജീം, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ, മുൻ മെമ്പർ സൗദാമിനി,വാർഡ് അംഗം ലീനാ സുന്ദരൻ, പ്രവാസി പ്രതിനിധി ഒളാട്ട് കാലിദ്, സൗത്ത് ബ്രാഞ്ച് സെക്രട്ടറി അഡ്വ: എം റസാക്ക്,നോർത്ത് ബ്രാഞ്ച് സെക്രട്ടറി സുന്ദരൻ,രംഗനാഥൻ, ഓളാട്ട് സക്കീർ, നൗഷാദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.തുടർന്ന് അയിരൂർ ഓഡിറ്റോറിയത്തിൽ വെച്ച് അയിരൂർ ബ്ലോക്ക് ഡിവിഷൻ മെമ്പറുടെ നേതൃത്വത്തിൽ വിവിധക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവു രാജ്യസഭാ അംഗം സഖാവ് പിപി സുനീർ നിർവഹിച്ചു






