എടപ്പാള്‍:വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ നടക്കുന്ന സീറോ വേസ്റ്റ് 2031 എന്ന പരിപാടിയുടെ ഭാഗമായി എല്ലാ പ്രവർത്തനങ്ങളും ഇനിമുതൽ സീറോ വേസ്റ്റിലേക്ക് നേരത്തെ മാറ്റുന്ന വട്ടംകുളം മോഡൽ മാതൃകാ പ്രവർത്തനത്തിന് മഹത്തായ തുടക്കം.ഗ്രാമപഞ്ചായത്ത് എംസിഎഫിൽ വച്ച്, എക്കോവേൾഡ് റിസൈക്കിൾ പ്രളാ സ് റ്റിക്ക് LLP കമ്പനിയുടെ സഹായത്തോടെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് മികച്ച പരിശീലനം ലഭിച്ചതോടെ സീറോ വേസ്റ്റ് പദ്ധതിക്ക് തുടക്കം കുറിച്ചു.മെഡിക്കൽ ക്യാമ്പ് വിളംബര ഘോഷയാത്ര രണ്ടാമത്തെ എംസിഎഫിലെ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം തുടങ്ങിയ പരിപാടികള്‍ തവനൂർ എംഎൽഎ വിഎസ് ജോയ് മലപ്പുറം പ്രസിഡണ്ട് അസോസിയേഷൻ പ്രസിഡണ്ട് മുജീബ് മുളക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഗായത്രി പഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ തുടങ്ങിയിട്ടുള്ള പ്രമുഖരുടെ നേതൃത്വത്തില്‍ ക്യാമ്പയിൻ തുടക്കം കുറിച്ചു.പ്രചാരണ പരിപാടിയുടെ ഭാഗമായി ലോഗോ പ്രകാശം പ്രസിഡണ്ട് ഷാജിമോൾ നടത്തി.വൈസ് പ്രസിഡണ്ട് എം എ നജീബ് സെക്രട്ടറി ആർ രാജേഷ് കഴുങ്ങിൽ മജീദ് തുടങ്ങിയർ സംബന്ധിച്ചു







