ചങ്ങരംകുളം:മൂക്കുതല പകരാവൂർ ശിവക്ഷേത്രത്തിൽ വർഷംതോറും നടത്തിവരാറുള്ള കന്നിമാസ ആയില്ല പൂജ ഈ വർഷവും വിപുലമായി നടന്നു.ക്ഷേത്രം പൂജകൾക്ക് മേൽശാന്തി ശ്രീ ശിവപൂജൻ പന്താവൂർ ശങ്കരനാരായണൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി.ചടങ്ങിന്റെ ഭാഗമായി വിശേഷാൽ പൂജകൾ ചുറ്റുവിളക്ക് ആലങ്കോട് മണികണ്ഠൻ ആൻഡ് പാർട്ടിയുടെ കേളി പ്രസാദ വിതരണം പാൽപായസ വിതരണം തുടങ്ങിയ ഉണ്ടായി.മറ്റു ചടങ്ങുകൾക്ക് ക്ഷേത്ര കമ്മറ്റി സെക്രട്ടറി വി ചന്ദ്രൻ നായർ. ട്രഷറർ വിജയൻ വാക്കെത്ത്.മാതൃസമിതി പ്രസിഡണ്ട് സുശീല പുത്തലത്ത് സെക്രട്ടറി ഷീജ വിജയൻ ട്രഷറർ സബിത വിനയകുമാർ എന്നിവരും പ്രസാദ വിതരണത്തിന് എക്സിക്യൂട്ടീവ് അംഗങ്ങളായ ശിവദാസൻ മുല്ലപ്പുള്ളി. അജേഷ് പുത്തില്ലത്ത്.മോഹനൻ കാഞ്ഞിയൂർ ഗോവിന്ദൻ പറു പറമ്പിൽ ചന്ദ്രശേഖരൻ മാതൃസമിതി അംഗങ്ങളായ സാവിത്രി. സുമതി. ഗിരിജ.വിജയലക്ഷ്മി. അംബിക പുത്തലത്ത് തുടങ്ങിയവർ നേതൃത്വം നൽകി







