പൊന്നാനി:ലോക അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ചാത്തൻ മാസ്റ്റർ പുരസ്‌കാരം പ്രമുഖ കവി രുദ്രൻ വാരിയത്തിന് സമ്മാനിച്ചു.പ്രശസ്ത സാഹിത്യകാരൻ എംടി വേണുവിൻ്റെ പത്നി രാധാലഷ്മി അമ്മ പുരസ്‌കാരം രുദ്രൻ വാരിയത്തിന് കൈമാറി.സാഹിത്യരംഗത്ത് ദീർഘകാലമായി നടത്തി വരുന്ന ശ്രദ്ധേയമായ സംഭാവനകൾ,സാമൂഹിക പ്രതിബദ്ധതയുള്ള കവിതകൾ,മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രചനകൾ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്.ചടങ്ങിൽ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.ഓർമ്മ കൂട്ടം ഭാരവാഹികൾ, അധ്യാപകർ,എഴുത്തുകാർ,കലാസാംസ്കാരിക പ്രവർത്തകർ എന്നിവർ ആശംസകൾ നേർന്നു.പുരസ്‌കാരം ഏറ്റുവാങ്ങിയ രുദ്രൻ വാരിയത്ത് സംഘാടകർക്ക് നന്ദി രേഖപ്പെടുത്തുകയും സാഹിത്യസേവനം കൂടുതൽ ശക്തമായി തുടരുമെന്ന് അറിയിക്കുകയും ചെയ്തു.ചടങ്ങിൽ വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചാത്തൻ മാസ്റ്ററുടെ അധ്യാപന-സാമൂഹിക സംഭാവനകൾ അനുസ്മരിക്കുകയും ചെയ്തു.ചടങ്ങിൽ രേഖ മുരളീധരൻ അധ്യക്ഷത വഹിച്ചു.സുമേഷ് നിഹാരിക , ഇടി ചന്ദ്രൻ ,പി അജേഷ്,
ഡോ. റജീന റഹ്‌മാൻ , സക്കറിയ പാറമ്മൽ നിസരിമേനോൻ,സുരേന്ദ്രൻ മൂന്നൂടിയിൽ എന്നിവർ സംസാരിച്ചു.തുടർന്ന് കവികൾ അവരുടെ കവിതകൾ ചൊല്ലിക്കൊണ്ട് കവിയരങ്ങും നടക്കുകയുണ്ടായി







