• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അലൻ വാക്കർ പരിപാടിയിലെ ഫോൺ മോഷണം; ​ഗ്യാങ് തലവൻ അടക്കമുള്ളവർ പിടിയിൽ

ckmnews by ckmnews
October 21, 2024
in Kerala
A A
അലൻ വാക്കർ പരിപാടിയിലെ ഫോൺ മോഷണം; ​ഗ്യാങ് തലവൻ അടക്കമുള്ളവർ പിടിയിൽ
0
SHARES
189
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചിയിൽ അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി കേരളാ പോലീസ്. ദരിയാ ഗഞ്ചിൽ നിന്നുമാണ് ദില്ലി സ്വദേശികളെ മുളവുകാട് പോലീസ് പിടികൂടിയത്. ഗ്യാങ് തലവൻ അതീഖുറഹ്മാൻ, കൂട്ടാളി വസീം അഹമ്മദ് എന്നിവർ ദാരിഗഞ്ചിലെ വീട്ടിൽ നിന്ന് പിടിയിലായി. ഡൽഹി ഗ്യാങ്ങിനെ പ്രത്യേക അന്വേഷണസംഘം പിടികൂടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അതീഖിന്‍റെ വീട്ടിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തി. കേരള പോലീസിന്‍റെ അന്വേഷണ മികവാണ് 10 ദിവസം കൊണ്ട് പ്രതികളെ പിടികൂടാൻ സാധിച്ചത്.കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് 39 ഫോണുകൾ നഷ്ടമായതായി പരാതി ലഭിച്ചത്. ഇതിൽ 21 എണ്ണം ഐ ഫോണുകളാണ്‌. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ കവർന്നത്‌. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്ത പോയതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്.മോഷണം നടന്ന 10 ദിവസത്തിനകം പ്രതികളെ പിടികൂടിയത് പോലീസിന്‍റെ അന്വേഷണവിനുള്ള അംഗീകാരം കൂടിയായി. അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുമെന്നും കമ്മീഷണർ പറഞ്ഞു. ബാംഗ്ലൂരിലും ബോംബെയിലും അടക്കം നിരവധി മോഷണ കേസുകളിൽ പ്രതികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത് എന്നും പോലീസ് പറഞ്ഞു.കേസിൽ നാല് പ്രതികൾക്ക് വേണ്ടി അന്വേഷണം തുടരുകയാണ് എന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Related Posts

“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു
Kerala

“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു

August 7, 2026
8
കുതിരാൻ തുരങ്കത്തിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ, കനത്ത മഴ തുടരുന്നതിൽ ആശങ്ക
Kerala

കുതിരാൻ തുരങ്കത്തിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ, കനത്ത മഴ തുടരുന്നതിൽ ആശങ്ക

August 7, 2026
26
കുടിച്ച ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്ത പ്രതി പിടിയിൽ
Crime

കുടിച്ച ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്ത പ്രതി പിടിയിൽ

August 7, 2026
64
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് അധിക്ഷേപ പോസ്റ്റ്; യുവാവ് അറസ്റ്റിൽ
Kerala

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് അധിക്ഷേപ പോസ്റ്റ്; യുവാവ് അറസ്റ്റിൽ

August 7, 2026
61
ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 10 കുട്ടികള്‍ക്ക് പരുക്ക്
Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 10 കുട്ടികള്‍ക്ക് പരുക്ക്

August 6, 2026
243
സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല; സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ
Kerala

സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല; സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ

August 6, 2026
988
Next Post
പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമല്ല എല്ലാവർക്കും ഇനി യൂട്യുബിന്റെ ഈ ഫീച്ചർ സെറ്റ് ചെയ്യാം

പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമല്ല എല്ലാവർക്കും ഇനി യൂട്യുബിന്റെ ഈ ഫീച്ചർ സെറ്റ് ചെയ്യാം

Recent News

“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു

“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു

August 7, 2026
8
കുതിരാൻ തുരങ്കത്തിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ, കനത്ത മഴ തുടരുന്നതിൽ ആശങ്ക

കുതിരാൻ തുരങ്കത്തിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ, കനത്ത മഴ തുടരുന്നതിൽ ആശങ്ക

August 7, 2026
26
കോക്കൂര്‍ എ.എച്ച് .എം ഗവ.ഹയർസെക്കണ്ടറി സ്കൂളില്‍ ശാസ്ത്രമേളയും പ്രദർശനവും സംഘടിപ്പിച്ചു

കോക്കൂര്‍ എ.എച്ച് .എം ഗവ.ഹയർസെക്കണ്ടറി സ്കൂളില്‍ ശാസ്ത്രമേളയും പ്രദർശനവും സംഘടിപ്പിച്ചു

August 7, 2026
1
കുടിച്ച ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്ത പ്രതി പിടിയിൽ

കുടിച്ച ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്ത പ്രതി പിടിയിൽ

August 7, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025