• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

ckmnews by ckmnews
September 21, 2026
in Crime, Kerala
A A
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
0
SHARES
146
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാസർകോട്: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസിൽ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിൽ. മലപ്പുറം സ്വദേശി ഷംഷാദ് ചുരകുത്ത് ആണ് പിടിയിലായത്. 2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയുള്ള കാലയളവിലാണ് സംഭവം.നീലേശ്വരം സ്വദേശിയായ 80 വയസ്സുകാരനായ ഡോക്ടറെ ഫോണിലൂടെയും വാട്സ്ആപ്പ് വീഡിയോ കോളിലൂടെയും ബന്ധപ്പെട്ട പ്രതികൾ തങ്ങൾ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നാണ് പരിചയപ്പെടുത്തിയത്. മണി ലോണ്ടറിങ് കേസിൽ ഡോക്ടർ ഉൾപ്പെട്ടിട്ടുണ്ടെന്നും “ഡിജിറ്റൽ അറസ്റ്റ്” ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിനും റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കുമായി പണം കൈമാറണമെന്നു വിശ്വസിപ്പിച്ചാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി ആകെ ₹1,19,35,000 പ്രതികൾ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് അയപ്പിച്ചത്.

തുടർന്ന് കാസർകോട് സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ നീലേശ്വരത്തെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്ന് 2025 ഡിസംബർ 17ന് തട്ടിയെടുത്ത 46,25,000 നാഗാലാൻഡിലെ പുരാന ബസാർ ശാഖയിലുള്ള ആക്സിസ് ബാങ്കിന്റെ ലെയർ-1 അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി.

ഇതേ ദിവസം പ്രസ്തുത തുകയിൽനിന്ന് 9,60,000 രണ്ട് ഇടപാടുകളിലായി പ്രതിയായ ഷംഷാദ് ചുരകുത്ത് എന്നയാളുടെ പേരിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മഞ്ചേരി ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ 9 ലക്ഷം ചെക്ക് മുഖേന പിൻവലിച്ച് ചെലവഴിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇയാൾ വിദേശത്ത് ജോലി ചെയ്തുവരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിക്കുകയും ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു. 2026 സെപ്റ്റംബർ 17ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതായി കാസർകോട് സൈബർ പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു.

കാസർകോട് ജില്ലാ പോലീസ് മേധാവി നിധിൻരാജ് പി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജീവൻ കെ എന്നിവരുടെ നിർദ്ദേശപ്രകാരം കാസർകോട് സൈബർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ്ഐ നൗഷാദ്, എഎസ്ഐമാരായ രഞ്ജിത്ത് കുമാർ, ദിലീഷ്, സിപിഒ വിപിൻ എന്നിവർ ഹൈദരാബാദിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Related Posts

ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍
Crime

ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍

November 6, 2026
1
മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല
Crime

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

November 6, 2026
48
ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ
Kerala

ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ

November 6, 2026
22
ചിറയിന്‍കീഴിലെ തമ്മിലടി: പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് KPCC, സജാദിനെയും തിരിച്ചെടുത്തു
Kerala

ചിറയിന്‍കീഴിലെ തമ്മിലടി: പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് KPCC, സജാദിനെയും തിരിച്ചെടുത്തു

November 6, 2026
22
കോൺഗ്രസിനെ ഇറ്റലിയിലേക്ക് അയയ്ക്കുകയല്ല വേണ്ടത്, അറബിക്കടലിൽ എറിയണം- സുരേഷ്ഗോപി
Kerala

കോൺഗ്രസിനെ ഇറ്റലിയിലേക്ക് അയയ്ക്കുകയല്ല വേണ്ടത്, അറബിക്കടലിൽ എറിയണം- സുരേഷ്ഗോപി

November 6, 2026
4
യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി;ഹണി ട്രാപ്പ് സംശയം
Crime

യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി;ഹണി ട്രാപ്പ് സംശയം

November 6, 2026
5
Next Post
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

Recent News

ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍

ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍

November 6, 2026
1
മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

November 6, 2026
48
എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

November 6, 2026
111
മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല

മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല

November 6, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025