• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ സംയോജിത പ്രതിരോധ മാർഗ്ഗങ്ങളുമായി കേന്ദ്ര സംഘം നന്നംമുക്കിൽ

ckmnews by ckmnews
October 7, 2026
in UPDATES
A A
ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ സംയോജിത പ്രതിരോധ മാർഗ്ഗങ്ങളുമായി കേന്ദ്ര സംഘം നന്നംമുക്കിൽ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഭീമൻ ഒച്ചുകളുടെ (Giant African Snail) ശല്യം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിൽ (CIPMC) നിന്നുള്ള വിദഗ്ദ്ധ സംഘം ഫീൽഡ് പരിശോധനയും ബോധവൽക്കരണവും നടത്തി.നന്നംമുക്ക് സ്വദേശിയായ വിനീത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.എറണാകുളം കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിലെ പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ ഡോ. പ്രെസ്റ്റി ജോൺ, പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ , ഡോ. രഞ്ചുമോൾ ആർ, അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ, വാർഡ് മെമ്പർ സുധീഷ്,നന്നംമുക്ക് കൃഷിഭവൻ അഗ്രികൾച്ചറൽ അസിസ്റ്റന്റ് ദേവി സിപികൃഷിഭവനിലെ മറ്റ് ജീവനക്കാർ എന്നിവരും വിദഗ്ദ്ധ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

തുടർന്ന്, ബാധിത കൃഷിയിടങ്ങളിലും പരിസരങ്ങളിലും സന്ദർശനം നടത്തിയ ഉദ്യോഗസ്ഥർ വിനീതിന്റെ മാതാപിതാക്കൾ ഉൾപ്പെടെ നിരവധി നാട്ടുകാരുമായി നേരിട്ട് സംവദിച്ചു. ഭീമൻ ഒച്ചുകളുടെ ജീവിതചക്രം, കൃഷിവിളകൾക്കെതിരെയുള്ള ആക്രമണ രീതി, ഉയർന്ന പ്രജനന ശേഷി എന്നിവയെക്കുറിച്ച് കൃഷിക്കാർക്കും നാട്ടുകാർക്കും സംഘം വ്യക്തമായ വിശദീകരണം നൽകി.

പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ:

തോടുകളും കൃഷിയിടങ്ങളും വൃത്തിയായി സൂക്ഷിക്കുക: ഒച്ചുകൾക്ക് ഒളിച്ചിരിക്കാൻ സാഹചര്യമൊരുക്കുന്ന കാടുകളും കളകളും നീക്കം ചെയ്യുക.

ഉപ്പുവെള്ളത്തിൽ നശിപ്പിക്കുക: പറമ്പുകളിൽ നിന്ന് ശേഖരിക്കുന്ന ഒച്ചുകളെ 25% വീര്യമുള്ള ഉപ്പുവെള്ളത്തിലിട്ട് കൊന്നൊടുക്കുക.

ആകർഷിച്ച് പിടികൂടുക: കാബേജ്, പപ്പായ, മുരിങ്ങ എന്നിവയുടെ ഇലകൾ വച്ചോ, ആട്ടപ്പൊടി, ശർക്കര, ഈസ്റ്റ് എന്നിവയുടെ മിശ്രിതം ഉപയോഗിച്ചോ ഒച്ചുകളെ ആകർഷിച്ച് ഒരിടത്ത് വരുത്തി നശിപ്പിക്കുക.

കീടനാശിനി തളിക്കൽ: ഒരു ലിറ്റർ വെള്ളത്തിൽ 60 ഗ്രാം കോപ്പർ സൾഫേറ്റും 30 ഗ്രാം പുകയില കഷായവും ചേർത്ത മിശ്രിതം തളിക്കുക.പരിപാടിക്കിടെ കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രം തയ്യാറാക്കിയ ഭീമൻ ഒച്ചുകളുടെ നിയന്ത്രണ രീതികൾ അടങ്ങിയ ലഘുലേഖകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു.പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Posts

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍
UPDATES

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

October 7, 2026
1
കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം
UPDATES

കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം

October 7, 2026
2
മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍
UPDATES

മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍

October 7, 2026
2
ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം
UPDATES

ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം

October 7, 2026
4
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കന്നിമാസ ആയില്യപൂജ നടന്നു
UPDATES

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കന്നിമാസ ആയില്യപൂജ നടന്നു

October 7, 2026
2
കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു.
UPDATES

കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു.

October 7, 2026
2
Next Post
കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു.

കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു.

Recent News

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

October 7, 2026
1
കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം

കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം

October 7, 2026
2
മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍

മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍

October 7, 2026
2
ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം

ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം

October 7, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025