എടപ്പാൾ:വിവിധ കായിക ഇനങ്ങളിൽ സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച അയിലക്കാട്ടെ കായിക പ്രതിഭകളെ സംഘവേദ ഗ്രന്ഥാലയം അനുമോദിച്ചു.സംസ്ഥാന കായികമേളയിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ കെ.വി. മുഹമ്മദ് ഇസാൻ, കബഡി സംസ്ഥാനതാരമായ റിതിൻ രവീന്ദ്രൻ,സംസ്ഥാന ഫുട്ബോൾ താരം എം.പി. അഭയ് എന്നിവരെയാണ് സംഘവേദി അങ്കണത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചത്.ഇന്ത്യൻ ഫുട്ബോൾ താരം യു. ഷറഫലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം.പി. ദേവീദാസ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം പി.വി.നാസർ,ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ടി.വി. മുകുന്ദൻ മാസ്റ്റർ, ട്രസ്റ്റ് ചെയർമാൻ ടി.പി. മോഹനൻ, പി.ടി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.അനുമോദനം ഏറ്റുവാങ്ങിയ കായികതാരങ്ങൾ മറുപടി പ്രസംഗം നടത്തി. എം.പി. ലക്ഷ്മീനാരായണൻ സ്വാഗതവും പി. സന്തോഷ് നന്ദിയും പറഞ്ഞു.







