കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ വർഷങ്ങളായി മണ്ഢല മകരവിളക്ക് കാലയളവിൽ നടന്നു വരുന്ന അന്നദാനത്തിന് ഇന്ന് തുടക്കമാവും.തൃത്താല എം.എൽ.എ.
വി.ടി.ബൽറാം ഉദ്ഘാനം നിർവ്വഹിക്കുംചടങ്ങിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിക്കും.ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഡോ: മനോജ് എമ്പ്രാന്തിരി അനുഗ്രഹ പ്രഭാഷണം നടത്തും.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ആർ.ഗായത്രി,തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ധിഖ്,തവനൂർ ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ടി.ശിവദാസ് എന്ന ബാബു, തവനൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ: എ.എം. രോഹിത്ത്,കെ.കെ.ലത്തീഫ്,,ദീപ പുഴക്കൽ,പി.ജ്യോതി,അരവിന്ദാക്ഷൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.ജനുവരി 20 വരെയാണ് അന്നദാനം നടക്കുക.







