• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ പിഴ,​ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി

cntv team by cntv team
November 23, 2026
in Kerala
A A
പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ പിഴ,​ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട : മണ്ഡലമകരവിളക്ക് തീർത്ഥാടനകാലത്ത് പമ്പാ നദിയിലും പരിസരങ്ങളിലും വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് നിരോധിച്ച് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കി. പമ്പാ നദിയിലും അനുബന്ധ കടവുകളിലും ഉപയോഗിച്ച വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നദിയിലോ നദീതീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ നിക്ഷേപിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. പമ്പാ നദിയുടെ മലിനീകരണം തടയുന്നതിനും തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് നടപടി.നിരോധനം ലംഘിച്ച് നദിയിലോ പരിസരങ്ങളിലോ മാലിന്യം നക്ഷേപിക്കുന്നവരിൽ നിന്ന് 5,000 രൂപ പിഴ ഈടാക്കും. പിഴ 15 ദിവസത്തിനകം അടയ്ക്കാത്തപക്ഷം മറ്റ് നിയമനടപടികൾക്ക് പുറമേ പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കും. ഭാരതീയ ന്യായ സംഹിത, കേരള പഞ്ചായത്ത് രാജ് നിയമം, ജലമലിനീകരണ നിയന്ത്രണ നിയമം എന്നിവ പ്രകാരമുള്ള തുടർനടപടികളും സ്വീകരിക്കുന്നതാണ്. പമ്പയിലെ ഡ്യൂട്ടി മജിസ്‌ട്രേറ്റിനെയും പൊലീസ് സ്‌പെഷ്യൽ ഓഫീസറെയും ഉത്തരവ് നടപ്പാക്കുന്നതിനും നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുണ്ട്.തീർത്ഥാടകർ ഉപയോഗിച്ച വസ്ത്രങ്ങൾ നിശ്ചിത ശേഖരണ കേന്ദ്രങ്ങളിൽ കൈമാറണമെന്നും മറ്റ് മാലിന്യങ്ങൾ അതിനായി സ്ഥാപിച്ചിട്ടുള്ള ബിന്നുകളിൽ നിക്ഷേപിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി വിവിധ ഭാഷകളിൽ അനൗൺസ്‌മെന്റുകളും പ്രചാരണ പരിപാടികളും നടത്തും. പിഴത്തുക പമ്പയിലെയും ശബരിമലയിലെയും ശുചീകരണം, മാലിന്യസംസ്‌കരണം, നദീതീര ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി വിനയോഗിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഉത്തരവ് 2026 നവംബർ 22 മുതൽ രണ്ട് മാസത്തേക്ക് പ്രാബല്യത്തിലുണ്ടാകും.

Related Posts

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു
Crime

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു

November 23, 2026
99
കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു
Kerala

കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

November 23, 2026
10
ഫൈസ, എഫ് ട്യൂണ്‍, ഗോറി..ഒരേ ക്രീം, പല പേര്; എല്ലാം ഒന്നുതന്നെയെന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമ
Kerala

ഫൈസ, എഫ് ട്യൂണ്‍, ഗോറി..ഒരേ ക്രീം, പല പേര്; എല്ലാം ഒന്നുതന്നെയെന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമ

November 23, 2026
145
കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

November 23, 2026
69
കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി, ലോഡ്ജിൽ വച്ച് യുവാവിന്റെ സ്വർണ മാലയും, മൊബൈലും കവർന്നു; പ്രതി പിടിയിൽ
Crime

കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി, ലോഡ്ജിൽ വച്ച് യുവാവിന്റെ സ്വർണ മാലയും, മൊബൈലും കവർന്നു; പ്രതി പിടിയിൽ

November 23, 2026
40
അടുത്ത് മരണവീടുണ്ട്, ആഘോഷം വേണ്ടെന്ന് വധുവിന്റെ നാട്ടുകാർ; പടക്കം പൊട്ടിച്ച് വരന്റെ സംഘം; നാദാപുരത്ത് വിവാഹ ചടങ്ങിനിടെ കൂട്ടത്തല്ല്
Kerala

അടുത്ത് മരണവീടുണ്ട്, ആഘോഷം വേണ്ടെന്ന് വധുവിന്റെ നാട്ടുകാർ; പടക്കം പൊട്ടിച്ച് വരന്റെ സംഘം; നാദാപുരത്ത് വിവാഹ ചടങ്ങിനിടെ കൂട്ടത്തല്ല്

November 23, 2026
305
Next Post
സര്‍ക്കാര്‍ ജോലിയും കാറും എസിയും ഉള്ളവര്‍! രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ 13.2 ശതമാനം അനര്‍ഹര്‍

സര്‍ക്കാര്‍ ജോലിയും കാറും എസിയും ഉള്ളവര്‍! രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ 13.2 ശതമാനം അനര്‍ഹര്‍

Recent News

12
പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ പിഴ,​ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി

പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ പിഴ,​ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി

November 23, 2026
6
ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു

November 23, 2026
99
കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

November 23, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025