ചങ്ങരംകുളം : മെഡി അസോസിയേറ്റ്സിൻ്റെ ബാനറിൽ മുജിബ് എടപ്പാൾ നിർമ്മിച്ച് കാളാച്ചാൽ സ്വദേശിയും മാധ്യമ പ്രവർത്തകനുമായ റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത് എന്ന സിനിമയുടെ പ്രദർശനവും ചർച്ചയും ചങ്ങരംകുളം മാർസ് തിയേറ്ററിൽ നടന്നു.ചടങ്ങ് ആലങ്കോട് ലിലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നടന്‍ സുനിൽ സുഗത മുഖ്യാതിഥിയായി. ഡോ:മോഹനകൃഷ്ണൻ , രാംദാസ് കടവല്ലൂർ, അബ്ദുൽ ഗഫൂർ അയത്തിൽ, നിർമ്മാതാവ് മുജീബ് എടപ്പാൾ,സംവിധായകൻ റഷിദ് കെ മൊയ്തു,നീതുദാസ്, ശ്രീദേവി, വിജയൻ ചാത്തനൂർ, നദാൻ കൃസ്റ്റി എന്നിവർ പങ്കെടുത്തു.പ്രണയവും കുടുംബകഥയും പ്രമേയമായ കഥയിൽ സജീവ് നവകത്തിൻ്റെ ഗാനരചനയിൽ നജിം അർഷാദ്, ഹിഷാം വഹാബ്, ശ്യാം ധർമ്മൻ, മീര എന്നിവർ പാടിയിട്ടുണ്ട്.ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈസിനിമയിൽ ശ്യാം ധർമ്മനാണ് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്.
.







