പൊന്നാനി:നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായി ഗുരുതര കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടുവന്ന മൂന്ന് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി.വെളിയങ്കോട് പഴയകടവ് സ്വദേശി കറുപ്പം വീട്ടിൽ ഷാഫി കെ.വി. (47)പൊന്നാനി അഴീക്കൽ സ്വദേശി അത്തോളിപ്പറമ്പിൽ വീട്ടിൽ അൻസാർ എ.പി.(30)പൊന്നാനി മരക്കടവ് സ്വദേശി പുതുപൊന്നാനിക്കാരന്റെ വീട്ടിൽ സക്കീർ പി(36)എന്നിവർക്കെതിരെയാണ് നടപടി.പൊന്നാനി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജിഷ്ണു എം.വി.സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തിയത്.മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ്. സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഇവർക്ക് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിറക്കി.മാരക മയക്കുമരുന്നായ എം.ഡി.എം.എ.ഗഞ്ചാവ് തുടങ്ങിയ നിരോധിത മയക്കുമരുന്നുകളുടെ വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായ ഷാഫി കെ.വിക്കെതിരെ പൊന്നാനി,പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനുകളിലായി നിലവിൽ നാലോളം കേസുകളുണ്ട്.അൻസാർ എ.പി. കുറ്റകരമായ നരഹത്യാശ്രമം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആറോളം കേസുകളിൽ പ്രതിയാണ്.സക്കീർ പി. ഗഞ്ചാവ് വിപണനം,ഉപയോഗം, കുറ്റകരമായ നരഹത്യാശ്രമം,കഠിന ദേഹോപദ്രവം,പിടിച്ചുപറി തുടങ്ങിയ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആറോളം കേസുകളിൽ പ്രതിയാണ്.നിരവധി കേസുകളിൽ പൊലീസ് നടപടി നേരിട്ടിട്ടും കുറ്റകൃത്യങ്ങളിൽ നിന്ന് പിന്മാറാതെ തുടർച്ചയായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവന്ന സാഹചര്യത്തിലാണ് ഇവർക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചത്.കാപ്പ ഉത്തരവ് ലംഘിച്ച് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്ന പക്ഷം മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.







