സിലബസ് വ്യത്യാസമില്ലാതെ കുട്ടികളുടെ കലാ – കായിക – ശാസ്‌ത്ര മേളകളെല്ലാം ഒരേ മാനുവൽ അനുസരിച്ച് നടക്കേണ്ടതാണെന്ന് കെ.പി നൗഷാദലി എം എൽ എ അഭിപ്രായപ്പെട്ടു.കെ.പി.എസ്.എ സഹോദയ കലോത്സവങ്ങളുടെ ഭാഗമായ സ്‌റ്റേജിതര മത്സരങ്ങളുടെ ഉത്ഘാടനം എം എച്ച് ഇംഗ്ലീഷ് സ്‌കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വപ്‌നങ്ങൾ യാഥാർത്യങ്ങളാക്കാൻ പരിശ്രമിക്കുന്നവർക്ക് അത് സർഗ്ഗവാസനകൾ ശാക്തീകരിക്കുന്നതിലൂടെ മാത്രമേ സാധിക്കൂ എന്ന് ചടങ്ങിൽ മുഖ്യാഥിതിയായി പ്രസംഗിച്ച സാഹിത്യകാരൻ പി. സുരേദ്രൻ കൂട്ടിച്ചേർത്തു.
ഇരുപത്തിമൂന്ന് വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം കുട്ടികൾ പങ്കടുക്കുന്ന കലോത്സത്തിൻ്റെ ഭാഗമായ മറ്റു മത്‌സരങ്ങൾ നാളെ കക്കിടിപ്പുറം സംസ്‌കൃതി സ്‌കൂളിൽ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്‌ണൻ ഉത്‌ഘാടനം ചെയ്യുന്നതാണ്. ചടങ്ങിൽ കെ.പി.എസ്.എ സംസ്ഥാന പ്രസിഡൻ്റ് പി.പി യൂസഫലി, സെക്രട്ടറി ലത്തീഫ് പാണക്കാട്, സംസ്‌കൃതി മാനേജർപ്രമോദ് തലാപ്പിൽ,സഹോദയ സെക്രട്ടറി ജയൻ കമ്പ്രത്ത്, പ്രസിഡൻ്റ് എ പി അഷ്റഫ്, ട്രഷറർ രാമദാസ് എടപ്പാൾ, പ്രിൻസിപ്പൽമാരായഅജീഷ് ജോസഫ്, ഗഫൂർ നാലകത്ത്,മുഹമ്മദ് ശരീഫ് ബുഹാരി ഇർഷാദ്, അബ്ദുൽനാസർ ഗ്യാലക്സി,ഉസ്മാൻ അ ൽഫലാഹ്, സുകേഷ് DRS, ഗിരീഷ് ബാബു വ്യാസ വിദ്യാനികേതൻ, ശ്രീജിത മലബാർ തുടങ്ങിയവര്‍ പങ്കെടുത്തു







