എടപ്പാൾ:മതസൗഹാർദത്തിന്റെയും മതേതരത്വത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും മണ്ണായ മലപ്പുറം ജില്ലയെ വർഗീയമായി മുദ്രകുത്തി അപമാനിച്ച മുൻ എംഎൽഎയും സിപിഎം നേതാവുമായ പി. നന്ദകുമാറിനെ തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് സർക്കാർ അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി. ഇതിന്റെ ഭാഗമായി പ്രതിഷേധവും സംഘടിപ്പിച്ചു.തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വോട്ട് വാങ്ങി വിജയിക്കുകയും പിന്നീട് തെരഞ്ഞെടുപ്പ് പരാജയം നേരിടുമ്പോൾ അതേ ജില്ലയിലെ ജനങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി.മലപ്പുറം ജില്ലയിലെ ജനങ്ങളെ അപമാനിച്ച പരാമർശങ്ങളിൽ പി. നന്ദകുമാർ പരസ്യമായി മാപ്പുപറയണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം. അബ്ദുള്ളക്കുട്ടി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പത്തിൽ സിറാജ് അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഐ.പി. ജലീൽ, നൗഫൽ സി. തണ്ടിലം,പി.എസ്.ശിഹാബ് തങ്ങൾ, മുസ്തഫ ഹാജി,റാഫി മംഗലം, നാസിക് ബീരാഞ്ചിറ, മുബഷിറ സിറാജ്, വി.പി.എ.റഷീദ്,ഗഫൂർ കണ്ടനകം, മുത്തു കടകശ്ശേരി,വി.കെ.എ.മജീദ്,ഷൗക്കത്ത് കുന്നത്ത്, റഫീഖ് ചേകന്നൂർ,മുനീർ തൃപ്രങ്ങോട്, റൗഫ് വെള്ളാഞ്ചേരി, നിസാർ കൈമലശ്ശേരി,സഗീൽ തവനൂർ,അഫ്സൽ എടപ്പാൾ, സുലൈമാൻ മൂതൂർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.







