ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക് – കാഞ്ഞിയൂർ റോഡിൽ കൊലാത്ത് കോള്‍ പാടത്തേക്ക് വർഷങ്ങളായി കർഷകർ ഉപയോഗിച്ചിരുന്ന വഴി സ്വകാര്യ വ്യക്തി മതിൽ കെട്ടി അടച്ചതായി പരാതി.
പാടത്തേക്ക് ട്രാക്ടറും കൊയ്ത്ത് യന്ത്രങ്ങളും കൊണ്ടുപോയിരുന്ന വഴി അടച്ചതോടെ ഈ വർഷത്തെ കൃഷിപ്പണി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണെന്നാണ് കർഷകര്‍ പറയുന്നത്. കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർക്കും റവന്യൂ മന്ത്രിക്കും കര്‍ഷകര്‍ പരാതി നൽകിയിട്ടുണ്ട്.







