തൃശൂർ:കനത്തമഴയിൽ , തൃശൂരിൽ സംസ്ഥാന സ്കൂൾ കായികമേളയുടെ നീന്തൽ മത്സരത്തിന്റെ വേദി തകർന്നു. അക്വാട്ടിക് കോംപ്ലക്സിലെ താത്ക്കാലിക മേൽക്കൂരയാണ് തകർന്നത്. നാലു കുട്ടികൾക്കും, രണ്ട് രക്ഷിതാക്കൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.വേദിയുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി.വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം
റിലേ മത്സരങ്ങൾ നടന്നുകൊണ്ടിരിക്കവെയാണ് സംഭവം. 14 ജില്ലകളിൽ നിന്നും വിദ്യാർഥികൾ മത്സരത്തിനായി ഇവിടേക്ക് എത്തുന്നുണ്ട് എന്നാൽ വളരെ ചെറിയ ഷെഡ്ഡുകൾ മാത്രമാണ് സംഘാടകർ തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്.കായിക മേളയുടെ നടത്തിപ്പ് തന്നെ വളരെ പരാജയമാണ്. വിദ്യാർഥികൾക്ക് പരുക്കേറ്റ സമയത്ത് അവരെ ആശുപത്രിയിൽ എത്തിച്ചത് രക്ഷിതാക്കളാണ്. സംഘാടകരെ ഈ പരിസരത്ത് കണ്ടിട്ടില്ലെന്നും അപകടം നടക്കുമ്പോൾ വേദിയിൽ ഉണ്ടായിരുന്നവർ പറയുന്നു







