തിരുവനന്തപുരം: എങ്ങനെയാണ് കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയിലേക്ക് പോയതെന്ന് ഓർക്കുന്നത് നല്ലതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.കെഎസ്ആർടിഇഎയുടെ പൊതുഗതാഗത സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.2016 എൽഡിഎഫ് സർക്കാർ അധികാരത്തിലേറുമ്പോൾ കെഎസ്ആർടിസിയുടെ അവസ്ഥ എന്താണെന്ന് എല്ലാവർക്കും അറിയാം.ശമ്പളവും പെൻഷനും എല്ലാം മാസങ്ങളോളം മുടക്കി കിടക്കുകയായിരുന്നു. കെഎസ്ആർടിസിയുടെ എല്ലാ സാധനങ്ങളും കടത്തിലായിരുന്നു. 2016ൽ അധികാരത്തിൽ വന്നപ്പോൾ 3100 കോടി രൂപകടം വരുത്തി വെച്ചവരാണ് കോൺഗ്രസ്. ഒരു ദിവസം അഞ്ചു കോടി വരുമാനം ലഭിച്ചാൽ 3 കോടിയും വായ്പാ തിരിച്ചടവായി അടയ്ക്കേണ്ട അവസ്ഥ. എവിടെ നിന്നും വായ്പ ലഭിക്കാത്ത അവസ്ഥ. അതിൽ നിന്ന് എങ്ങനെയും കെഎസ്ആർടിസിയെ കരകയറ്റാൻ ആണ് ശ്രമിച്ചത്. പൊതുഗതാഗതം കച്ചവടമായി കാണേണ്ടെന്നും അതൊരു സാമൂഹിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തൊഴിലാളികളോടും പൊതുമേഖല സ്ഥാപനങ്ങളോടുള്ള പ്രതിബദ്ധതയുള്ളത് കൊണ്ടാണ് പ്രശ്നം പരിഹരിക്കാൻ മുന്നിട്ടിറങ്ങിയത്. അതിനുവേണ്ടി ഒരു കമ്മിറ്റിയെ വെച്ചു പഠനം നടത്തി. തുടർന്ന് ഘട്ടം ഘട്ടമായി പ്രതിസന്ധി പരിഹരിച്ചു.എന്താണ് ഇപ്പോഴത്തെ കെഎസ്ആർടിസിയുടെ സ്ഥിതി? 3141 സൗജന്യ ബസുകൾ പുറത്തിറക്കുമെന്ന് പറഞ്ഞു. 2663 മാത്രമാണ് ഇപ്പോൾ ഓടുന്നത്. കെഎസ്ആർടിസി സാമ്പത്തികമായി ഇങ്ങനെയും ഞെരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.സ്പെയർപാർട്സ് വാങ്ങാൻ പൈസ ഇല്ലാത്ത അവസ്ഥ. ദിവസേന ഡീസൽ അടിക്കാൻ സാമ്പത്തികം ഇല്ല. കഴിഞ്ഞ മാസം ജീവനക്കാർക്ക് നൽകുന്ന പെൻഷൻ മുടങ്ങി. ഓണക്കാലത്ത് റെക്കോർഡ് വരുമാനമുണ്ടായിരുന്ന വരുത്തി തീർക്കാൻ ശ്രമിച്ചു.അത് കളവായിരുന്നു. കോടിക്കണക്കിന് രൂപയുടെ കടബാധ്യതയിലാണ് ഈ പൊതുമേഖലാ സ്ഥാപനം ഉള്ളത്. ദിവസവും ഒരു കോടിയിലധികം രൂപ വായ്പ ഇനത്തിൽ തിരിച്ചടയ്ക്കേണ്ട അവസ്ഥയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.









