കോഴിക്കോട്:ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ചരിത്ര മെഡൽ സ്വന്തമാക്കി മലയാളി താരം വിദർശ.കെ. വിനോദ്. പത്ത് മീറ്റർ വനിത എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയാണ് താരത്തിന്റെ നേട്ടം. ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു മലയാളി വനിത ഷൂട്ടിങ്ങിൽ മെഡൽ കരസ്ഥമാക്കുന്നത്.
മകളുടെ മെഡൽ നേട്ടത്തിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് വിദർശയുടെ മാതാപിതാക്കൾ വിനോദും അനിതയും പറഞ്ഞു. പ്രതീക്ഷിക്കാതെ കിട്ടിയ മെഡലാണിത് മത്സരം കഴിഞ്ഞ് മകൾ വിളിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞുപോയെന്ന് അച്ഛൻ വിനോദ് പറഞ്ഞു.മകൾ ഗുരുവായൂരപ്പൻ കോളജിൽ പഠിക്കുന്ന സമയത്ത് പങ്കെടുത്ത എൻ സി സി ക്യാമ്പിലാണ് ഷൂട്ടിങ്ങിൽ താൽപ്പര്യം ഉണ്ടെന്ന് മനസ്സിലായത്. ഓരോ വര്ഷകാലത്തോളം എൻസിസിയിൽ തന്നെ തുടരുകയും പിന്നീട് കേരളം ടീമിലേക്ക് മാറുകയുമായിരുന്നു. മകൾ ഇങ്ങനെ ഒരു താത്പര്യം അറിയിച്ചപ്പോൾ തന്നെ അച്ഛൻ പൂർണപിന്തുണ നല്കിയിരുന്നുവെന്ന് വിദർശയുടെ അമ്മ അനിത പ്രതികരിച്ചു.
വിദർശയുടെ ആദ്യ ഏഷ്യൻ ഗെയിംസാണിത് അതിൽ തന്നെ വെള്ളി മെഡൽ നേടാനായി. മകളെ ഓർത്ത് എന്നും അഭിമാനം മാത്രമാണുള്ളത് 26ന് നടക്കുന്ന രണ്ടാമത്തെ ഇനത്തിൽ വീണ്ടും മെഡൽ നേടുമെന്നും മാതാപിതാക്കൾ പറഞ്ഞു.വിദർശയുൾപ്പടെ മൂന്ന് പേരടങ്ങുന്ന ടീമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്.എലവേനിൽ വാളരിവനും സോനം മസ്കറുമാണ് ടീമിലെ മറ്റ് രണ്ട് പേർ. ഇത് ഇത്തവണത്തെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്.കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയാണ് വിദർശ കെ വിനോദ്







