ചങ്ങരംകുളം:മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം 2026 നോട്ടീസ് പ്രകാശനവും നവരാത്രി ചുറ്റുവിളക്കിന് ആദ്യ സംഭാവന സ്വീകരിക്കലും വിപുലമായി നടന്നു.മൂക്കുതല ശ്രീ ശിവക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് ചെയർമാൻ ശിവദാസൻ മുല്ലപ്പുള്ളി അധ്യക്ഷത വഹിച്ചു.കന്നിമാസ ആയില്യ പൂജ/ സർപ്പ പൂജ നോട്ടീസ് പ്രകാശനം മേൽശാന്തി ശിവപൂജൻ നിർവഹിച്ചു.കന്നിമാസ ആയില്ല്യ പൂജ ഒക്ടോബർ ആറാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 6 15ന് മേൽശാന്തി ശ്രീ ശിവപൂജന്റെ നേതൃത്വത്തിൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു .മറ്റു ചടങ്ങുകൾക്ക് പന്താവൂർ ശങ്കര നാരായണൻ നമ്പൂതിരി നേതൃത്വം നൽകും .കന്നിമാസ ആയില്ല പൂജ ബുക്കിംഗ് ക്ഷേത്രം കൗണ്ടറിൽ തുടങ്ങിയതായി അറിയിച്ചു. സർപ്പ പൂജയുടെ ഭാഗമായി വിശേഷാൽ പൂജകൾ പ്രസാദവിതരണം ആലങ്കോട് മണികണ്ഠന്റെ നേതൃത്വത്തിൽ കേളി മാതൃസമിതിയുടെ നേതൃത്വത്തിൽ ചുറ്റുവിളക്ക് തുടർന്ന് പാൽ പായസം വിതരണം എന്നിവ ഉണ്ടായിരിക്കും.നവരാത്രി ആഘോഷം 2026 ഒക്ടോബർ 11 ഞായറാഴ്ച മുതൽ ഒക്ടോബർ 21 ബുധനാഴ്ച വരെ വിപുലമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.അതിന്റെ ഭാഗമായി വിശേഷാൽ പൂജകൾ എല്ലാ ദിവസവും ചുറ്റുവിളക്ക് പുസ്തക പൂജ ആയുധ പൂജ പ്രസാദ വിതരണം എന്നിവ വിപുലമായി ഉണ്ടാകും .നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ചുറ്റുവിളക്കിനുള്ള ആദ്യ സംഭാവന മാതൃസമിതി പ്രസിഡണ്ട് സുശീല പുത്തി ലത്ത് സെക്രട്ടറി ഷീജ വിജയൻ എന്നിവരിൽ നിന്നും ക്ഷേത്രം ട്രഷറർ വിജയൻ വാക്കേത്ത് ഏറ്റുവാങ്ങി.ചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് അജി കാണിപ്പയ്യൂർ ശ്രീധരൻ പിടാവനൂർ.പരമേശ്വരൻ പന്നിക്കാട്ട്.പ്രേമ ദാസൻ നിറം തുടങ്ങിയവർ സംസാരിച്ചു







