എടപ്പാള്‍:കേരള സംസ്ഥാന പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻ
അൺ-എയ്ഡഡ് വിഭാഗം
2025-26 മാതൃകാ അധ്യാപികയായി സി.കെ.ധന്യ ടീച്ചറെ തിരഞ്ഞെടുത്തു.മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ പോട്ടൂരിലെ മലയാളം അധ്യപികയാണ്.2025 കേരളോത്സവം ബ്ലോക്ക് തല മത്സരത്തിൽ കവിതാ രചന,മോണോ ആക്ട്,കഥാപ്രസംഗം എന്നിവയിൽ ഒന്നാം സ്ഥാനം തുടങ്ങി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.2025-26 ൽ കേരള സാഹിത്യ അക്കാദമി തൃശ്ശൂർ സംഘടിപ്പിച്ച കവിതാ ക്യാമ്പിൽ സെലക്ഷൻ ലഭിച്ച ധന്യ ILFK(international literary fest of kerala)യിൽ സ്കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു.ആലങ്കോട് തെക്കേതിൽ ശ്രീലത,വേണുഗോപാലൻ ദമ്പതികളുടെ മകളാണ് ഈ മാതൃകാ അധ്യാപിക







