ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിജയതീരം പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കായി മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു.വരാനിരിക്കുന്ന ഇംപ്രൂവ്മെന്റ് പരീക്ഷകളെ ആത്മവിശ്വാസത്തോടെയും മികച്ച തയ്യാറെടുപ്പോടെയും നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.സ്കൂൾ പ്രിൻസിപ്പൽ പി.വി വില്ലിങ്ടൺ പരിപാടി ഉദ്ഘാടനം ചെയ്തു.എൻഎസ്എസ് കോ-ഓർഡിനേറ്റർ എസ് സജ്ന സ്വാഗതം പറഞ്ഞു.കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സെൽ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ സി എംഅബ്ദുൽ ലത്തീഫ് മോട്ടിവേഷണൽ ക്ലാസ് നയിച്ചു.പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും പഠനത്തിൽ കൂടുതൽ ശ്രദ്ധയും പ്രചോദനവും കൈവരിക്കുന്നതിനുമുള്ള വിവിധ മാർഗങ്ങൾ ക്ലാസിൽ വിശദീകരിച്ചു.എൻഎസ്എസ് വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി നടന്നു.എൻഎസ്എസ് സ്റ്റുഡന്റ് ലീഡർ കെഎം നിയ നന്ദി പറഞ്ഞു.അധ്യാപകരായ കെ പ്രിയ,കെ സുവിത,എ തൻസീർ,ടിഎസ് സുമിത ടികെ റംല,കെഎം സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.







